വയനാട്: വനപാതയിൽ ബസിനു നേരെ  പാഞ്ഞടുത്ത് തുമ്പികൈ ബസിനുള്ളിലേക്ക് ഇട്ട് കാട്ടാന. യാത്രക്കാരിലൊരാൾ പഴവർഗങ്ങൾ അടങ്ങിയ കവർ പുറത്തേക്ക് ഇട്ടു കൊടുത്താണ് രക്ഷപ്പെട്ടത്. ബത്തേരി ഗുണ്ടൽപേട്ട് റൂട്ടിൽ മൂലഹള്ളയ്ക്ക് സമീപമാണ് സംഭവം. ബസിലെ യാത്രക്കാരനായ നായ്ക്കട്ടി സ്വദേശി ആഷിഖാണ് ഭയപ്പെടുത്തുന്ന രംഗം മൊബൈലിൽ പകർത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയപാത 766 ൽ ബന്ദിപ്പൂര് വനമേഖലയിൽ മൂലഹള്ളയ്ക്ക് സമീപം ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വനത്തിൽ നിന്ന് ഓടിയെത്തുന്ന കാട്ടാന കർണാടക ആർടിസി ബസ്സിനുള്ളിലേക്ക് തുമ്പിമ്പിക്കൈയ്യിടുന്നതും ജീവനക്കാരും യാത്രക്കാരും ഭീതിയിലാകുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.



സുൽത്താൻ ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് പോകുന്ന കർണാടക ആർടിസിയുടെ ബസ്സിൽ ഡ്രൈവർ സീറ്റിലേക്ക് തുമ്പിക്കൈ ഇടുന്നതും സ്റ്റെയറിങ്ങിനിടയിലൂടെയും സൈഡിലൂടെയും തുമ്പിക്കൈയിട്ട് പരതുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ആന ഓടിവരുന്നത് കണ്ടു ഡ്രൈവർ വാഹനം നി‍ർത്തി. പെട്ടെന്ന് ആന ഡ്രൈവർ സീറ്റിലേക്ക് തുമ്പിക്കയിട്ടതോടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറുകയും ചെയ്തു.


ഇതോടെ ജീവനക്കാരും യാത്രക്കാരും ഭീതിയിലായി. ആന പിൻമാറാതെ നിൽക്കുന്നത് കണ്ടപ്പോൾ യാത്രക്കാരിലൊരാൾ  
കയ്യിൽ ഉണ്ടായിരുന്ന പഴവർഗങ്ങൾ പുറത്തേക്ക് ഇടുകയും ആനയുടെ ശ്രദ്ധ അതിലേക്ക് മാറുകയും ചെയ്തതോടെയാണ് വാഹനം എടുത്ത് മുന്നോട്ട് പോകാനായത്. പേടിപ്പെടുത്തുന്ന ഈ ദൃശ്യം ബസിലെ യാത്രക്കാനായ നായ്ക്കട്ടി സ്വദേശി ആഷിഖാണ് മൊബൈലിൽ പകർത്തിയത്.


ആന ഓടി അടുക്കുന്നത് കണ്ട് മറ്റ് ചെറുവാഹനങ്ങൾ പെട്ടെന്ന് തിരിച്ച് രക്ഷപെടുന്നതും കാണാം. ഓടി വരുന്ന ആനയ്ക്കൊപ്പം ഒരു കുട്ടിയാനയും ഉണ്ട്. അതേ സമയം ബസിനുള്ളിലേക്ക് തുമ്പിക്കൈ ഇടുന്ന ആനയുടെ വലതു മുൻ കാലിൽ ചങ്ങലയും കെട്ടിയിട്ടുണ്ട്. അതിനാൽ കർണാടക വനം വകുപ്പിൻ്റെ ആനയാണോ എന്ന സംശയവുമുണ്ട്. പക്ഷെ കുങ്കിയാനയാണെങ്കിൽ ഇത്തരത്തിൽ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കില്ലെന്നാണ് യാത്രക്കാർ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.