അട്ടപ്പാടിയിലും, ധോണിയിലും കാട്ടാനകൂട്ടം ഇറങ്ങി
Wild herds descended: കൃഷി സ്ഥലതെത്തി മാവ് കുലുക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
അട്ടപ്പാടി പകലിലാണ് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങിയത്.നരസിമുക്ക് വൈദ്യർകോളനിയിലേക്ക് രാത്രിയിലെത്തിയ കാട്ടാനകളാണ് പകലിറങ്ങി ഭീതി വിതച്ചത് ആറ് ആനകളും ഒരു കുട്ടിയാനയുമുള്ള കൂട്ടമാണ് ജനവാസ മേഖലയിലെത്തിയത്. നാഗരാജിന്റെ കൃഷി സ്ഥലതെത്തി മാവ് കുലുക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴകളും നശിപ്പിച്ച കാട്ടാനകൾ നാഗരാജിന്റെ വീടിന്റെ മുറ്റതെത്തി നിലയുറപ്പിച്ചു. പ്രദേശവാസികളെത്തി ശബ്ദമുണ്ടാക്കിയും, പടക്കം പൊട്ടിച്ചുമാണ് കാട്ടാനകളെ ഈ പ്രദേശത്ത് നിന്ന് മാറ്റിയത്. പിന്നീട് വനം വകുപ്പെത്തി കാട്ടാനകളെ തുരത്തി. പാലക്കാട് ധോണിയിൽ ചന്ദ്രന്റെ കൃഷിസ്ഥലത്താണ് ഒറ്റയാനെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്.
അതേസമയം ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.
ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒരു സെമിനാര്‍ മാത്രമായി ചുരുക്കരുതെന്നും പാണക്കാട്ടെ നേതൃയോഗത്തിന് ശേഷം ലീഗ് നേതാക്കള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...