Wild Elephant Attack: കാടിനുള്ളില്‍ നിന്ന ആന പാഞ്ഞടുത്തു, തുമ്പിക്കൈ കൊണ്ട് അടിച്ചു; അതിരപ്പിള്ളിയിൽ ബൈക്ക് റൈഡേഴ്സ് സംഘത്തിന് ആനയുടെ ആക്രമണം

ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ 108 ആമ്പുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 09:22 PM IST
  • 21 അംഗ ബൈക്ക് റൈഡേഴ്സ് സംഘത്തിലെ യുവതിക്കും യുവാവിനെയുമാണ് കാട്ടാന ആക്രമിച്ചത്
  • ഇന്ന് വൈകിട്ട് ആനക്കയത്ത് വെച്ചായിരുന്നു സംഭവം
  • 10 ബൈക്കിലും ഒരു കാറിലുമായിട്ടാണ് 21അംഗ സംഘം മലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് തിരിച്ചത്
Wild Elephant Attack: കാടിനുള്ളില്‍ നിന്ന ആന  പാഞ്ഞടുത്തു, തുമ്പിക്കൈ കൊണ്ട് അടിച്ചു; അതിരപ്പിള്ളിയിൽ ബൈക്ക് റൈഡേഴ്സ് സംഘത്തിന് ആനയുടെ ആക്രമണം

തൃശ്ശൂര്‍: അതിരപ്പിള്ളി വാഴച്ചാല്‍ ആനക്കയത്ത് ബൈക്ക് റൈഡേഴ്സ് സംഘത്തിലെ യുവതിക്കും യുവാവിനും നേരെ കാട്ടാനയുടെ ആക്രമണം. മലക്കപ്പാറയിൽ  നിന്നും  അതിരപ്പിള്ളിയിലേക്ക് വരികയായിരുന്ന 21 അംഗ ബൈക്ക് റൈഡേഴ്സ് സംഘത്തിലെ യുവതിക്കും യുവാവിനെയുമാണ് കാകാട്ടാന ആക്രമിച്ചത്. 

ഇന്ന് വൈകിട്ട്  ആനക്കയത്ത്  വെച്ചായിരുന്നു സംഭവം. തൃശൂർ മുളംങ്കുന്നത്ത്കാവ് സ്വദേശി രോഹിത്ത്, എറണാകുളം സ്വദേശി സോന എന്നിവർക്കാണ് പരിക്കേറ്റത്. രോഹിത്തിന്‍റെ കാലിനും സോനയുടെ നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ 108 ആമ്പുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

മലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് വരുന്നതിനിടയിൽ ആനക്കയത്ത് വെച്ച് കാടിനുള്ളില്‍ നിൽക്കുകയായിരുന്ന ആന ഇവരുടെ ബൈക്കിന് നേരെ പാഞ്ഞടുത്ത് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ബൈക്കിന് പുറകിൽ ഇരുന്ന സോനയുടെ പുറത്താണ് തുമ്പിക്കൈ കൊണ്ടുള്ള ആദ്യ അടിയേറ്റത്. ഇതോടെ  ബൈക്ക് നിയന്ത്രണം മറിഞ്ഞു. 

ഇതിനടിയിൽപ്പെട്ട രോഹിത്തിനെ ആന  തുടയിൽ ചവിട്ടുകയും തുമ്പിക്കൈ കൊണ്ട് വലിച്ചെറിയുകമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.10  ബൈക്കിലും ഒരു കാറിലുമായിട്ടാണ് 21അംഗ റെെഡേഴ്സ് സംഘം മലക്കപ്പാറയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് തിരിച്ചത്. 

അഞ്ച് ജില്ലകളിലുള്ള റൈഡർമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ആനയുടെ ആക്രമണത്തില്‍  മറ്റാർക്കും  പരിക്കേറ്റിട്ടില്ല.എംഎൽഎ സനീഷ് കുമാർ ജോസഫ്  താലൂക്ക് ആശുപത്രിയിലെത്തി  പരിക്കേറ്റവര്‍ക്ക്  ആവശ്യമായ ചികിത്സ നൽകാന്‍ നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News