കൊച്ചി: കേരളത്തിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി മൊട്രോയുടെ രണ്ടാം ഘട്ടത്തിൽ മെട്രോ മാൻ ഇ. ശ്രീധരൻ ഉണ്ടാകില്ല. രണ്ടാം ഘട്ടം പൂർത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ പരാതിയില്ലെന്നും ശ്രീധരൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീധരനെ ക്ഷണിക്കാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിഷമമുണ്ടെന്ന്​ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താൻ പണിയെടുക്കുന്ന ആളാണ്​. തന്നെ ക്ഷണിക്കേണ്ട കാര്യമില്ല, താൻ ഇവിടെ തന്നെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. 


പ്രധാനമന്ത്രിയുടെ സുരക്ഷയാണ് വലുത്. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കരുത്. അദ്ദേഹത്തിന്‍റെ സുരക്ഷാ ഏജന്‍സി നിര്‍ദേശിക്കുന്നപോലെയാണ് ചടങ്ങുകള്‍ നടക്കുക. തന്നെ വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ ഒരു വിഷമവുമുമില്ല. തന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല. മെട്രോയ്ക്കു വേണ്ടി പണിയെടുക്കുന്ന ആളല്ലേ. ഇനി പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചാല്‍ പങ്കെടുക്കും. ഉദ്ഘാടനം കഴിഞ്ഞ ശേഷമേ കൊച്ചി വിടൂവെന്നും അദ്ദേഹം വ്യക്തമാക്കി