തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിൽ തുടർന്നും കേന്ദ്രവുമായി യോജിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും മറ്റു തുറമുഖങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന് ആവശ്യമുള്ള സഹായങ്ങൾ നൽകുമെന്ന് പ്രതിരോധമന്ത്രി ഉറപ്പു നല്‍കി. രക്ഷാപ്രവർത്തനത്തിൽ തുടർന്നും യോജിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 


മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രന്‍, മഴ്സിക്കുട്ടിയമ്മ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 


കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളെ സുരക്ഷിതരായി തിരികെ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് തീരദേശ സന്ദര്‍ശനത്തിന് ശേഷം പ്രതിരോധമന്ത്രി പ്രതികരിച്ചു.