തൃശൂർ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ 31 വയസ്സുള്ള നീതു ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ശസ്ത്രക്രിയ നടത്തിയ ചാലക്കുടി പോട്ട 'പാലസ്' ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാലക്കുടി പോട്ടയിൽ പ്രവർത്തിക്കുന്ന പാലസ് ഹോസ്പിറ്റലിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയക്കായി ഞായറാഴ്ചയാണ് നീതു അഡ്മിറ്റായത്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷമാണ് നീതു ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിനിടെ ഫിറ്റ്സ് വന്ന് നീതു ഗുരുതരാവസ്ഥയിലായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നീതുവിനെ പാലസ് ഹോസ്പിറ്റലിൽ നിന്നും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് നീതു മരണപ്പെട്ടത്. 


ALSO READ: ഉത്സവം കഴിഞ്ഞു വന്ന യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു


പാലസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് അനസ്തേഷ്യ നൽകിയതിലെ അപാകത മൂലമാണ് നീതു  മരണപ്പെടാൻ ഇടയായത് എന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചാലക്കുടി പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. അതേസമയം, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.


വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ


കൽപ്പറ്റ: വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ്, കോമ്പി വീട്ടിൽ അബു എന്ന ബാബു എന്നിവരെയാണ് തലപ്പുഴ പോലീസ് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത്‌ ആണ് കേസിനാസ്പദമായ സംഭവം. 


പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുമ്പോൾ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികൾ സഞ്ചരിച്ച  KL 72 D 3880 നമ്പർ കാർ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതെ അമിത വേഗതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന്, നിർത്താതെ പോയ വാഹനം ആലാർ ഭാഗത്ത്‌ ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. വനം വകുപ്പ് ചുമത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ ഏപ്രിൽ 9 ന് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.