തിരുവനന്തപുരം: മാറനല്ലൂർ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാറനല്ലൂർ  കൂവളശ്ശേരി, അപ്പു നിവാസിൽ ജയ (58) ആണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 9.30 ഓടെയാണ് അയൽവാസികൾ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സമീപവാസി ജയയെ തിരക്കിവന്നപ്പോഴാണ് കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുന്നത് കാണുന്നത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.


ALSO READ: വിഷ്ണുപ്രിയ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ


ഈ സമയം ഇവരുടെ മകൻ ബിജു എന്ന് വിളിക്കുന്ന അപ്പു (35) വീട്ടിൽ ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.


ബിജു മദ്യപാനിയാണെന്നും ജയയെ മർദ്ദിക്കുന്നത് പതിവാണെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.


ALSO READ: ഭിന്നശേഷിക്കാരനെ കോടാലി കൊണ്ട് വെട്ടി; കണ്ണൂരിൽ അരുംകൊല


ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാട്ടുകാരുടെ മൊഴി ശേഖരിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.