കൊ​ച്ചി: ഉയർന്ന ഉദ്യോ​ഗസ്ഥർ ഇടക്കിടെ മഫ്ടിയിലും,വേഷം മാറിയുമൊക്കെ പോലീസ് സ്റ്റേഷൻ സന്ദർശനങ്ങൾ നടത്തുക പതിവാണ്.  ഇവരെ തിരിച്ചറിയിതിരുന്നാൽ മിക്കവാറും പണി കിട്ടുക അവിടെ ഡ്യൂട്ടിയിലുണ്ടാവുന്ന ഉദ്യോ​ഗസ്ഥർക്ക് തന്നെ അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിലും നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ ഒരു വ​നി​താ സ്​​റ്റേ​ഷ​നി​ലേക്ക് മഫ്ടിയിലെത്തിയ ഉദ്യോ​ഗസ്ഥയെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരി തിരിച്ചറിഞ്ഞില്ല. സി​റ്റി പൊ​ലീ​സി​ൽ(Kochi) പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ എ​ത്തി​യ​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രി(Women Police Officer) മൊ​ബൈ​ൽ ഫോ​ൺ നോ​ക്കു​ക​യാ​യി​രു​ന്നു. സി​വി​ൽ വേ​ഷ​ത്തി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ ഔ​ദ്യോ​ഗി​ക വാ​ഹ​നം നോ​ർത്ത് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​ലി​ട്ട ശേ​ഷ​മാ​ണ് ​സ്​​റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽക്കു​ന്ന​തി​നാ​ൽത​ന്നെ പെ​ട്ടെ​ന്ന് ഒ​രു യു​വ​തി സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​പ്പോ​കു​ന്ന​തു​ക​ണ്ട പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ പൊ​ലീ​സു​കാ​രി ത​ട​ഞ്ഞു. എ​ന്നാ​ൽ, ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​വ​ർ പി​ന്മാ​റി, ഉ​ദ്യോ​ഗ​സ്ഥ അ​ക​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു.


ALSO READനിർഭയ മോഡൽ: ഒാടുന്ന ബസ്സിൽ യുവതിയെ റേപ്പ് ചെയ്തത് രണ്ടുതവണ


എ​ന്നാ​ൽ, ത​ട​ഞ്ഞ വ​നി​ത സി.​പി​.ഒയോ​ട് വി​ശ​ദീ​ക​ര​ണം അ​റി​യി​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ അ​വ​ർ ആ​വ​ശ്യ​െ​പ്പ​ട്ടു. വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷം തി​രി​ച്ച​റി​യാ​ൻ വൈ​കി​യെ​ന്ന കാ​ര​ണ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തെ Traffic Duty ചെ​യ്യാ​ൻ നി​ർദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​ണ് ഡ്യൂ​ട്ടി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​ത്.


ALSO READഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ


സം​ഭ​വം പൊ​ലീ​സു​കാ​ർക്കി​ട​യി​ൽ ച​ർച്ചാ​വി​ഷ​യ​മാ​യി. അ​ടു​ത്തി​ടെ ചാ​ർജെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ യൂണി​​ഫോ​മി​ൽ അ​ല്ലാ​ത്ത​തി​നാ​ൽത​ന്നെ തി​രി​ച്ച​റി​യാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. മാ​സ്കും ധ​രി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം Covid പ്രോ​​ട്ടോ​കോ​ൾ നി​ല​നി​ൽക്കു​ന്ന​തി​നാ​ൽ സ്‌​റ്റേ​ഷ​ന​ക​ത്തേ​ക്ക് ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തി​ലും നി​യ​ന്ത്ര​ണ​മു​ണ്ട്. ത​ട​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​തും വി​ഷ​യ​മാ​യി മാ​റു​മെ​ന്നാ​ണ് പൊ​ലീ​സു​കാ​ർ പ​റ​യു​ന്ന​ത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.