തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ (Regional Cancer Centre) ലിഫ്റ്റ് തകർന്ന് മരിച്ച നജീറയുടെ കുടുംബത്തിന് സർക്കാർ 20 ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോ​ഗത്തിലാണ് (Cabinet meeting) ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിഫ്റ്റ് തകർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് കൊല്ലം പത്തനാപുരം സ്വദേശി നജീറ (22) മരിച്ചത്. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ മെയ് 15ന് സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണ് നജീറയ്ക്ക് പരിക്കേറ്റത്. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി വിഭാ​ഗത്തിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.


ALSO READ: Regional cancer centre ലിഫ്റ്റിൽ നിന്നും വീണ് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോ​ഗ്യമന്ത്രി


അതേമസയം, ലിഫ്റ്റ് തകർന്ന് വീണ് യുവതി മരിച്ചത് ആർസിസിയുടെ അനാസ്ഥ മൂലമാണെന്ന് മരിച്ച യുവതിയുടെ സഹോദരി ആരോപിച്ചു. മരിച്ച നജീറയുടെ സഹോദരി റജീനയാണ് ആർസിസിക്കെതിരെ രം​ഗത്തെത്തിയത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ട് കാര്യമില്ലെന്ന് റജീന പറഞ്ഞു. നദീറയുടെ ഒന്നേകാൽ വയസ് മാത്രം പ്രായമായ കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം (Compensation) നൽകണമെന്ന് റജീന ആവശ്യപ്പെട്ടിരുന്നു.


അപയാ സൂചന മുന്നറിയിപ്പ് (Warning sign board) നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും ​ഗുരുതരമായി ക്ഷതമേറ്റു. തുടർന്ന് ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാ​ഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.