Regional cancer centre ലിഫ്റ്റിൽ നിന്നും വീണ് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോ​ഗ്യമന്ത്രി

നദീറ മരിക്കാനിടയായ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ നടപടി എടുത്തതായും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 05:47 PM IST
  • അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു
  • നിര്‍ധന കുടുംബാംഗമായ നദീറയുടെ മരണത്തിൽ മതിയായ നഷ്ടപരിഹാരം ആര്‍സിസി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെടുകയും ചെയ്തു
  • കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം
  • അപായ സൂചന മുന്നറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്
Regional cancer centre ലിഫ്റ്റിൽ നിന്നും വീണ് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (RCC) ലിഫ്റ്റിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. നദീറ മരിക്കാനിടയായ സംഭവത്തില്‍ അഞ്ച് പേർക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ധന കുടുംബാംഗമായ നദീറയുടെ മരണത്തിൽ മതിയായ നഷ്ടപരിഹാരം (Compensation) ആര്‍സിസി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു നദീറ. അപായ സൂചന മുന്നറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും ​ഗുരുതരമായി ക്ഷതമേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് (Trivandrum medical college) ആശുപത്രിയിലെ ന്യൂറോളജി വിഭാ​ഗത്തിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയവേയാണ് നദീറ മരിച്ചത്.

ALSO READ: Regional Cancer Centre: ലിഫ്റ്റ് തകർന്ന് യുവതി മരിച്ചു; ആർസിസിയുടെ അനാസ്ഥയെന്ന് യുവതിയുടെ സഹോദരി

അതേമസയം, ലിഫ്റ്റ് തകർന്ന് വീണ് യുവതി മരിച്ചത് ആർസിസിയുടെ അനാസ്ഥ മൂലമാണെന്ന് മരിച്ച യുവതിയുടെ സഹോദരി ആരോപിച്ചിരുന്നു. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആർസിസിക്കെതിരെ രം​ഗത്തെത്തിയത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ട് കാര്യമില്ലെന്ന് റജീന പറഞ്ഞിരുന്നു. നദീറയുടെ ഒന്നേകാൽ വയസ് മാത്രം പ്രായമായ കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം നൽകണമെന്ന് റജീന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും (Health minister) ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും റജീന വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News