Thiruvananthapuram: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴ 11 ജില്ലകളില്‍ Yellow Alert പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ കര കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് കനത്ത മഴ (Heavy Rain) യ്ക്കും കാറ്റിനും വഴിതെളിക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് കേരള-കര്‍ണാടക തീരങ്ങളില്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (Indian meteorological department, IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാലാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരി യ്ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. ആന്ധ്രയിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായാണ് ന്യൂനമര്‍ദം കരയിലേക്ക് പ്രവേശിക്കുക. ഇതേ തുടര്‍ന്നാണ് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം ആന്ധ്ര, കേരള, കര്‍ണാടക, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ മധ്യ ഭാഗത്തും പടിഞ്ഞാറന്‍ തീരത്തും ശക്തവും അതിശക്തവുമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും തെലങ്കാന, കര്‍ണാടകയുടെ തീരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദക്ഷിണ കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, മറാത്ത വാഡ, ആന്ധ്രാപ്രദേശ്, രായലസീമ, കര്‍ണാടകയുടെ ദക്ഷിണ ഉള്‍പ്രദേശങ്ങള്‍, ദക്ഷിണ ഒഡീഷ, ദക്ഷിണ ചത്തീസ്ഗഡ്, വിദര്‍ഭ, എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക സാധ്യതയുണ്ട്. 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചനയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.
Also read: ലൊക്കേഷനിലാണ്, ഇന്ന് ഭയങ്കര ചെലവായിരിക്കും... പുരസ്‌കാര നിറവില്‍ സുരാജ് വെഞ്ഞാറമൂട്
മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലിന്‍റെ വെസ്റ്റ് സെന്‍ട്രല്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. ആന്ധ്രാ-ഒഡീഷ- തമിഴ്നാട്, പുതുച്ചേരി എന്നീ തീരങ്ങളില്‍ ഇന്ന് വൈകിട്ട് വരെ മത്സ്യ ബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.