Women`s Commission: വനിതാ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
കഠിനമായി അധ്വാനിച്ച് ജോലി ചെയ്യാന്‍ തയാറായ ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായാണ് കമ്മിഷന്‍ കാണുന്നത്.
കൊച്ചി: വൈപ്പിനില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വനിതയെ അക്രമി സംഘം ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. കഠിനമായി അധ്വാനിച്ച് ജോലി ചെയ്യാന്‍ തയാറായ ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായാണ് കമ്മിഷന്‍ കാണുന്നത്.
സംഘമായാണ് സ്ത്രീയെ മര്‍ദിച്ചത്. സ്ത്രീകള്‍ക്ക് ഏതുമേഖലയിലും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ചാത്തങ്ങാട് ബീച്ചിൽ വച്ചായിരുന്നു സംഭവം. കുഴുപ്പുള്ളി സ്വദേശി ജയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ഇവരുടെ മൊബൈലും തട്ടിയെടുത്തു. ആക്രമണത്തിൽ ജയയുടെ 3 വാരിയെല്ലുകൾ പൊട്ടി. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ബസിൽ വന്നിറങ്ങിയ ഒരാളാണു തിങ്കളാഴ്ച വൈകിട്ടു സമീപത്തുള്ള ആശുപത്രിയിലേക്ക് പോകാനായി ഓട്ടം വിളിച്ചത്. അപകടത്തിൽപ്പെട്ട ബന്ധു അവിടെ ചികിത്സയിൽ ഉണ്ടെന്ന് പറഞ്ഞാണ് ഓട്ടം വിളിച്ചത്.
അവിടെ എത്തിയപ്പോൾ രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് പറഞ്ഞ് അവിടേക്ക് പോയി. ഇതിനിടെ 2 പേർ കൂടി ഓട്ടോയിൽ കയറി. തുടർന്ന് ഇവരുടെ നിർദേശപ്രകാരം ഓട്ടോ പല സ്ഥലങ്ങളിലും നിർത്തി നിർത്തിയാണ് കളമശേരിയിൽ എത്തിയത്. തിരികെ പോകവേ, ചാത്തങ്ങാട് എത്തിയപ്പോൾ ബൈക്ക് ബീച്ചിൽ വച്ചിട്ടുള്ളതിനാൽ അവിടേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ജയയ്ക്ക് നേരെ ആക്രമണമുണ്ടായത്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റ നിലയിൽ ജയയെ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.