കൊച്ചി: സ്ത്രീശാസ്തീകരണത്തില്‍ വേറിട്ട മാതൃക തീര്‍ത്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.  സ്ത്രീകള്‍ക്കായി വനിത ദിനത്തില്‍ ഏര്‍പ്പെടുത്തിയ സൗജന്യയാത്രയ്ക്ക് എത്തിയത് ആയിരക്കണക്കിന് പേര്‍. അതിരാവിലെ മുതല്‍ തന്നെ മെട്രോ യാത്രയ്ക്ക് സ്ത്രീകള്‍ എത്തിത്തുടങ്ങിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായഭേദമെന്യേ എല്ലാ വനിതകള്‍ക്കും കൗണ്ടറില്‍ നിന്ന് ക്വൂആര്‍ കോഡ് ടിക്കറ്റ് സൗജന്യമായി നല്‍കി. ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും എത്ര തവണ വേണമെങ്കിലും ഇന്ന് സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് ആറ് മണിവരെ 30255. സ്ത്രീകളാണ് യാത്ര ചെയ്തത്. 


ALSO READ : International Women's Day 2022 :സേനയുടെ പെൺ കരുത്ത്, പോലീസിലെ നാലു വനിതകള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം


മെട്രോയില്‍ യാത്രചെയ്യാനെത്തിയ സ്ത്രീ യാത്രക്കാര്‍ക്ക് ജവഹര്‍ലാന്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മെനസ്ട്രുവല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്തു. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ  വനിതാദിനാഘോഷങ്ങള്‍  ഉദ്ഘാടനം ചെയ്തു. 



ജവഹര്‍ലാന്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷന് പുറമെ ആലുവ, കളമശേരി, ഇടപ്പള്ളി, എം.ജി റോഡ്,  ജെ.എല്‍.എന്‍, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍വെച്ചും മെനസ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വനിത ദിനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേഷനിലും ആകര്‍ഷകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.