തിരുവനന്തപുരം: പ്രളയത്താല്‍ തകര്‍ന്ന കേരളത്തെ പുനരുദ്ധരിക്കാന്‍ മധ്യകാല വായ്പകള്‍ നല്‍കാന്‍ തയ്യാറായി ലോകബാങ്കും ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള ധനസഹായം തേടി ലോകബാങ്ക്, എഡിബി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും ലോകബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. 


ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായാണ് ലോകബാങ്ക് എഡിബി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.


ശുചീകരണത്തിനും അഹയം ലഭ്യമാക്കാന്‍ സന്നദ്ധമാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയക്കെടുതിയുടെ പ്രാഥമിക ചര്‍ച്ചയാണ് നടത്തിയതെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി വൈകിട്ട് കൂടിക്കാഴ്ച നടത്തും.