മുട്ടക്കറിയിൽ പുഴു; വാഗമണ്ണിലെ ഹോട്ടൽ പൂട്ടിച്ചു
85 വിദ്യാർഥികളും അധ്യാപകരുമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ചില കുട്ടികൾക്ക്ഛർദ്ദിൽ അനുഭവപ്പെട്ടു
ഇടുക്കി: മുട്ടക്കറിയിൽ പുഴുവിനെ കണ്ടെത്തിയ വാഗമണ്ണിലെ ഹോട്ടൽ ആരോഗ്യ വകുപ്പും ഏലപ്പാറ പഞ്ചായത്തും ചേർന്ന് ഹോട്ടൽ അടപ്പിച്ചു. വാഗലാൻഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചു. കോഴിക്കോട് ഗ്ലോബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചത്.
85 വിദ്യാർഥികളും അധ്യാപകരുമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ചില കുട്ടികൾക്ക്ഛർദ്ദിൽ അനുഭവപ്പെട്ടു. അസ്വസ്ഥത പ്രകടിപ്പിച്ചആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിദ്യാർഥികൾ ശക്തമായി പ്രതിഷേധിച്ചു. ഇതേത്തുടർന്നാണ് അധികൃതർസ്ഥലത്തെത്തി ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്.
ഹോട്ടലിനകത്തുനടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തു സൂക്ഷിച്ചിരുന്നതെന്നു വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർഥികളെ ഹോട്ടലുടമയും തൊഴിലാളികളും മർദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ഏതാനും നാളുകൾക്ക് മുമ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കിയതിനെ തുടർന്ന് ഇതേ ഹോട്ടലിനെതിരെ നടപടിയുണ്ടായതാണ്. വീണ്ടും ലൈസൻസിൽ പേര് മാറ്റി ഹോട്ടൽ ആരംഭിച്ചെന്നും ആക്ഷേപമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...