Victoria hospital: കൈയ്യിലിരുന്ന പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു; സംഭവം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ
Kollam Victoria Hospital: അത്യാഹിത വിഭാഗത്തിന് മുന്നിലാണ് വൈകുന്നേരം 4 മണിയോടെ സംഭവമുണ്ടായത്.
കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ യുവാവ് കൈയ്യിലിരുന്ന പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം. ഡോക്ടറെ കാണാൻ നിന്ന ഇയാൾ പെട്ടെന്ന് തിരിഞ്ഞു നടക്കുകയും കുട്ടിയെ നിലത്തേക്ക് എറിഞ്ഞ ശേഷം കടന്നുകളയുകയുമായിരുന്നു. തുടർന്ന് മാതാവ് വന്ന് കുഞ്ഞിനെ എടുക്കുന്നതും സി.സി ടി വി ദ്യശ്യത്തിലുണ്ട്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയ്ക്ക് എകദേശം ഒന്നര - രണ്ട് വയസ് പ്രായം തോന്നിക്കും. കുട്ടിയെ താഴെയിടാനുള്ള കാരണം എന്താണെന്നോ ദമ്പതികൾ ആരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം നടക്കുന്നതിന് മുമ്പ് കുട്ടി കരയുന്നുണ്ടായിരുന്നു. ഇയാൾ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് ശേഷമാണ് കാഷ്വാലിറ്റിക്ക് മുന്നിൽ നിന്ന് തിരിഞ്ഞു നടന്ന് കുട്ടിയെ നിലത്തിടുന്നത്.
ALSO READ: പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ഉമ്മൻ ചാണ്ടി; വിലാപയാത്ര പുറപ്പെട്ടു
സംഭവത്തിൽ വിക്ടോറിയ ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് ലൈൻ കമ്മിറ്റിയെയും വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...