പത്തനംതിട്ട: തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ അം​ഗത്തിനെയും സിപിഎം പ്രഖ്യാപിച്ചു. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിനെയാണ് 21 വയസ്സ് മാത്രം പ്രായമുള്ള രേഷ്മ മറിയം റോയ് നയിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതിയും രേഷ്മക്ക് തന്നെയായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു രേഷ്‌മ മറിയം റോയ്.  21 വയസ്സ് തികച്ച പിറ്റേന്നാണ് നാമനിർദ്ദേശ പത്രിക പോലും സമർപ്പിച്ചത്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഎം (CPM) സ്ഥാനാർഥിയായി മത്സരിച്ച രേഷ്‌മ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. രേഷ്‌മ മത്സരിച്ച 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്‌മ കോൺഗ്രസിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഷ്‌മ വിജയിച്ചത്.


ALSO READ: നിയുക്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ഫോണിലൂടെ അഭിനന്ദിച്ച് Mohanlal


അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ പ്രസിഡന്റാകുന്നത്. യുഡിഎഫിൽ (UDF) നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത എൽഡിഎഫ് രേഷ്‌മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു.


ALSO READ: ഇനി ഈ 21കാരി തിരുവനന്തപുരം നഗരം ഭരിക്കും


കോന്നി VNS കോളേജിൽ നിന്നും BBA പൂർത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അം​ഗവും, എസ്.എഫ്.ഐ (SFI) ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവുമാണ്. പിതാവ് റോയ് പി മാത്യു തടിക്കച്ചവടം നടത്തുകയാണ് മാതാവ് മിനി സെന്റ് സ്റ്റീഫൻ കോളേജിലെ ജീവനക്കാരിയാണ്. സഹോദരൻ റോബിൻ മാത്യു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy