Suicide: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ
Suicide: സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6:30 യോടെയായിരുന്നു. മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിരുന്നു.
കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: പട്ടാപ്പകൽ വയനാട്ടിൽ കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നു
മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിരുന്നു. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6:30 യോടെയായിരുന്നു. അജ്മലിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജ്മൽ ദുബായിലായിരുന്നുവെന്നും അവിടെ നല്ല ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read: വർഷങ്ങൾക്ക് ശേഷം കുൽ ദീപക രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയ്ക്കും!
ഡോ.റുവൈസിന്റെ പിതാവും പ്രതി, ഡിലീറ്റ് ചെയ്ത മെസ്സേജുകളും പോലീസ് കണ്ടെത്തി
ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ.റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തു. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ് പോലീസ് പ്രതിപ്പട്ടികയിൽ ചേർത്തത്. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതിനാണ് ഇയാളെ പ്രതി ചേർത്തിരിക്കുന്നത്.
ഷഹനയുടെ മാതാവ് പോലീസിന് നൽകിയ മൊഴി പ്രകാരം റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവർ വിവാഹത്തിന് കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും പലപ്പോഴായി അതിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന് പറയുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങും.
Also Read: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ
ആത്മഹത്യക്ക് മുൻപ് ഷഹന റുവൈസിന് വാട്സപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. എന്നാല്‍ റുവൈസ് പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം തങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹന വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് സന്ദേശം വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.