വയനാട്: മീനങ്ങാടിയിൽ കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നതായി പരാതി. ചാമരാജ് നഗറിൽ നിന്നും കോഴിക്കോടേക്ക് സഞ്ചരിച്ചിരുന്ന കാർ തട്ടിക്കൊണ്ടുപോയ അക്രമിസംഘം പണം കവർന്ന ശേഷം യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ മീനങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ചാമരാജ് നഗറില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കാറാണ് മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍ വെച്ച് അക്രമിസംഘം കടത്തിക്കൊണ്ടുപോയത്.
രണ്ടു വാഹനങ്ങളിലെത്തി വളഞ്ഞായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. എകരൂല്‍ സ്വദേശി മക്ബൂല്‍, ഈങ്ങാപ്പുഴ സ്വദേശി നാസര്‍ എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. പോകുന്ന വഴിയില്‍ ഇരുവരെയും മേപ്പാടിയില്‍ ഇറക്കിവിട്ടു.
തുടര്‍ന്ന് മേപ്പാടിയിലെ ആളോഴിഞ്ഞ സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മേപ്പാടി, മീനങ്ങാടി പോലീസ് സ്റ്റേഷനുകളിൽ കാര്‍ യാത്രികര്‍ പരാതി നൽകിയിട്ടുണ്ട്. 2 വാഹനങ്ങളിലായി പത്തോളം പേരുണ്ടായിരുന്നതായും, 20 ലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെവെന്നുമാണ് പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.