പാനൂര്‍:  തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തങ്ങളില്‍ ഉണ്ടായ വാക്കുതര്‍ക്കങ്ങള്‍  അവസാനിക്കുന്നില്ല, പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്ന ഘട്ടത്തിലേയ്ക്ക്  കടന്നിരിയ്ക്കുകയാണ് രാഷ്ട്രീയ  വൈരാഗ്യം...


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനുള്ള ഉദാഹരണമാണ്‌  പാനൂരില്‍  BJP പ്രവര്‍ത്തകനായ സുധീറിന്‍റെ വീടിന് മുന്‍പില്‍ റീത്തും  ഭീഷണിക്കത്തും  ലഭിച്ചത് വ്യക്തമാക്കുന്നത്.  വധിക്കുമെന്ന ഭീഷണിയാണ് കത്തിന്‍റെ ഉള്ളടക്കം. പാനൂര്‍ വിളക്കോട്ടൂരിലാണ് സംഭവം. 


ഇലകള്‍ കൊണ്ട് ഉണ്ടാക്കിയ റീത്തിനോടൊപ്പമാണ് വധഭീഷണിയടങ്ങിയ കുറിപ്പും വച്ചിരുന്നത്. "സുധീറേ, നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു", ഇതായിരുന്നു  കുറിപ്പിലെ ഭീഷണി. ഒന്ന് മുതല്‍ നാല് വരെയുളള അക്കങ്ങളെഴുതി ഒന്നിന് നേരെ വെട്ടുകയും ചെയ്തിരുന്നു.  ആര്‍എസ്എസിനെതിരേ  (RSS) അസഭ്യപ്രയോഗവും കുറിപ്പിലുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഭീഷണിക്ക് പിന്നില്‍ എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡിലെ BJPയുടെ ബൂത്ത് കമ്മറ്റി ഓഫീസിന് സ്ഥലം നല്‍കിയത് സുധീറാണ്. 


 മുസ്ലീം ലീഗ് (Muslim League) പ്രവര്‍ത്തകരാണ് ഭീഷണിക്ക് പിന്നിലെന്ന് സംശയം ഉയരുന്നുണ്ട്. നിങ്ങള്‍ ഉയര്‍ത്തിയ കൊടികള്‍ തടയാന്‍ ഞങ്ങളുടെ ഹരിതവര്‍ണ്ണക്കൊടി മതിയെന്നും കുറിപ്പില്‍ പറയുന്നത് സംശയമുണര്‍ത്തുന്നു. 


Also read: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ


സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് (Local Body Election) അവസാനിച്ചു. ജയിച്ചവര്‍ അധികാരത്തിലേറി. എന്നിരുന്നാലും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ  കലഹങ്ങള്‍  കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.  കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍....


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy