തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.  പ്രവർത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahul Mamkootathil Arrest | സെക്രട്ടേറിയേറ്റ് മാർച്ച് അക്രമം, രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ


ഇന്നലെ വൈകുന്നേരം രാഹുലിന് നാല് കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചത്.  ജില്ലാ ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് നല്‍കിയത്. നേതാക്കളുടെ തോളിലേറിയാണ് രാഹുൽ ജയിലിന് പുറത്തേക്കെത്തിയത്. എട്ട് ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങുന്നത്.  എട്ടു ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനാകുന്നത്. ഫാസിസ്റ്റ് സർക്കാറിനെതിരായ പോരാട്ടം തുടരുമെന്ന് ജയിൽ മോചിതനായ ശേഷം രാഹുൽ വ്യക്തമാക്കി. മുഴുവൻ കേസുകളിലെ ജാമ്യം കിട്ടിയതോടെയാണ് രാഹുൽ ജയിൽ മോചിതനായത്. 


Also Read: ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും വൻ നേട്ടങ്ങൾ, വ്യാഴ കൃപയാൽ ഭാഗ്യം മാറി മാറിയും!


 


എത്രയൊക്കെ ജയിലിൽ അടച്ചാലും തല്ലിയൊതുക്കിയാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ രാഹുൽ എന്റെ അമ്മ അടക്കം മുഴുവൻ അമ്മമാർക്കും മലയാളികൾക്കും നന്ദിയെന്നും ഈ നാട് വാഴുന്ന രാജാവ് എന്ന് വിചാരിക്കുന്ന പിണറായി വിജയനോട് പറയാനുളളത് കിരീടം താഴെ വെക്കുക ജനങ്ങൾ പിന്നാലെയുണ്ടെന്നും വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയത്. പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമായിരുന്നു രാഹുലിനെ വരവേറ്റത്.  യൂത്ത് കോൺഗ്രസ് ദേശീയ  അധ്യക്ഷൻ ബിവി ശ്രീനീവാസ്, എംഎൽഎമാർ അടക്കമുള്ളവരും സ്വീകരിക്കാനെത്തി.


Also Read: വീണ വിജയൻ്റെ കമ്പനി എക്സാലോജിക്കിനെ കുരുക്കി ROCയുടെ നിർണായക റിപ്പോർട്ട്


യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ കൻറോണ്‍മെൻറ് പോലീസെടുത്ത കേസിലും ഡിജിപി ഓഫീസ് മാർച്ചിൽ മ്യൂസിയം പോലീസിൻറെ കേസിലുമാണ് ജാമ്യം കിട്ടിയത്. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ്  വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയായിരുന്നു ജാമ്യം. നാലുമണിയോടെ ജാമ്യം കിട്ടിയെങ്കിലും നടപടി ക്രമങ്ങൾ വൈകിയതോടെയാണ് ജയിൽ മോചനം വൈകിയത് എന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.