കോഴിക്കോട്: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  കല്ലോട് സ്വദേശി ആദർശാണ് മരിച്ചത്. അപകടം നടന്നത് ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ പേരാബ്ര ഇഎംഎസ് ആശുപത്രിക്ക് അടുത്തുള്ള ചെമ്പ്ര റോഡ് കവലക്ക് സമീപത്തായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് 


ബൈപാസ് റോഡിലൂടെ വന്ന കാർ ചെമ്പ്ര റോഡിലെ കവല എത്തുന്നതിന് മുൻപ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിലിടിച്ചു പറമ്പിലേക്ക് മറിയുകയായിരുന്നു.  സംഭവത്തെ തുടർന്ന് ഉടൻതന്നെ ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.   


Also Read: ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ പുരോഗതിയും!


അപകടത്തിൽ കാറിൽ ആദർശിനൊപ്പം ഉണ്ടായിരുന്ന ആദിത്യനും പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന അഷറഫിനും പരിക്കേറ്റിരുന്നു


ഉത്സവം കഴിഞ്ഞു വന്ന യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു


ഉത്സവം കഴിഞ്ഞ് മടങ്ങി വരവെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷ്ണവ് (21), ജിഷണു (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. വടയാറിൽ ഉത്സവത്തിന് പങ്കെടുത്ത ശേഷമാണ് ഇവർ വീട്ടിലേക്ക് തിരികെ വന്നത്. ഇതിനിടയെയായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 


Also Read: വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ


 


വെള്ളൂർ ശ്രാങ്കുഴ ഭാഗത്താണ് അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട ഇരുവരും അടുത്ത ട്രാക്കിലേക്ക് മാറിയതും പിന്നിൽ നിന്നും വന്ന് മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. രാവിലെ നടക്കാൻ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹം കണ്ടതെന്ന് റിപ്പോർട്ട് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.