Lakshmi Narayan Yoga: ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ പുരോഗതിയും!

Written ByAjitha Kumari
Published: Apr 11, 2024, 06:21 AM IST|Updated: Apr 11, 2024, 06:21 AM IST

Budh Shukra Yuti: ഏപ്രിൽ 9 ന് ബുധൻ ശുക്രനും രാഹുവും ഉള്ള മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹിയോഗം സൃഷ്ടിച്ചു

Rajayoga On Pisces: ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്, ഇത് ചില രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും.  മീന രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.  

 

Lakshmi Nrayana Yoga Effect1/8

ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്, ഇത് ചില രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും.  മീന രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. 

Lakshmi Narayana Yoga Impact2/8

Laxmi Narayan Yog 2024: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിൻ്റെ രാശിമാറാറുണ്ട്.  അതിലൂടെ ഗ്രഹങ്ങളുടെ കൂടിച്ചേരലും അതുവഴി രാജയോഗവും ഉണ്ടാകാറുണ്ട്. സമ്പത്തിൻ്റെയും ഭൗതിക സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഗ്രഹമായ ശുക്രൻ അതിൻ്റെ ഉന്നതമായ രാശിയായ വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ സംക്രമിച്ചിരിക്കുകയാണ്.  ഇത് ഏപ്രിൽ 24 വരെ തുടരും

Budh Shukra Yuti Impact3/8

ഗ്രഹങ്ങളുടെ അധിപനും ജ്ഞാന ദാതാവുമായ ബുധൻ വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ ഏപ്രിൽ 9 ന് അസ്തമിച്ചിരിക്കുകയാണ്. ഇത് മെയ് 10 വരെ തുടരും, ഇത്തരമൊരു സാഹചര്യത്തിൽ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. മീന രാശിയിലെ ബുധൻ-ശുക്ര സംയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.

 

What Is Lakshmi Narayana Yoga4/8

ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.  ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.  ബുധനും ശുക്രനും ഏതെങ്കിലും രാശിയിൽ ഒരുമിക്കുമ്പോൾ ലക്ഷ്മീ നാരായണയോഗം ഉണ്ടാകും.  ഈ യോഗത്താൽ ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ധനദാന്യങ്ങളുടെ പെരുമഴയുണ്ടാകും എന്നാണ് വിശ്വാസം.

 

Capricorn5/8

മകരം

മകരം (Capricorn): ശുക്ര-ബുധ സംയോജനത്തിലൂടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം മകര രാശിക്കാർക്ക് അടിപൊളി ഗുണങ്ങൾ നൽകും.  ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, പുതിയ വരുമാന മാർഗങ്ങൾ തുറക്കും, ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം, കരിയറിലെ പുരോഗതി, ദീർഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും, സർക്കാർ ജോലിയിൽ നിന്നോ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നോ ആനുകൂല്യങ്ങൾ ലഭിക്കും, സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർക്കും മോഡലുകൾക്കും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടവർക്കും ഒരുപാട് നേട്ടങ്ങൾ ലഭിക്കും

Pisces6/8

മീനം

മീനം (Pisces): ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  ഈ സമയം ഇവർക്ക് ബിസിനസിൽ നല്ല പുരോഗതി, വ്യാപാരികൾക്ക് ലാഭം, പുതിയ ഓർഡറുകൾ ലഭിക്കും, ഉദ്യോഗാർത്ഥികൾക്ക് സമയം അനുകൂലം, സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധന, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, കരിയറിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും

Sagittarius7/8

ധനു

ധനു (Sagittarius): ബുധ-ശുക്ര സംഗമം ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണവും ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. സുഖസൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. വാഹനമോ വസ്തുവോ ആഭരണങ്ങളോ വാങ്ങാണ് യോഗം,  ബിസിനസുകാർക്ക് സമയം അനുകൂലം, സാമ്പത്തിക നേട്ടം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിക്കും. കുടുംബത്തിൽ സ്നേഹം വർദ്ധിക്കും, കലാ മത്സരങ്ങളിൽ മികച്ച വിജയം നേടാനാകും

Cancer8/8

കർക്കടകം

കർക്കടകം (Cancer): ബുധ-ശുക്ര സംയോഗത്തിലൂടെ ഉണ്ടാകുന്ന ലക്ഷ്മീ നാരായണ യോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, പല ആഗ്രഹങ്ങളും സഫലമാകും, മക്കളെ വിദേശത്തേക്ക് അയക്കാനുള്ള ആഗ്രഹം സഫലമാകും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചേരുന്നതിലൂടെ ആളുകൾക്ക് ബിസിനസ്സിൽ നേട്ടങ്ങൾ ലഭിക്കും, ഈ കാലയളവിൽ നിക്ഷേപങ്ങൾ ലാഭം നൽകും, രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് സമയം അനുകൂലം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

Trending

  • News
  • Photos
  • Videos