മലപ്പുറം: മലപ്പുറത്ത് ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസിനുള്ളിൽ പൂട്ടിയിട്ടു. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. യൂത്ത് ലീഗ് (Youth league) നേതാവിനെ അവഗണിച്ചെന്നാണ് പ്രവർത്തകരുടെ പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  ഡി കോയ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മക്കരപ്പറമ്പ് പഞ്ചായത്തിൽ വീണ്ടും പ്രസിഡൻ്റ് (President) തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രാദേശിക നേതൃത്വം നിലവിലെ വൈസ് പ്രസിഡൻ്റ്  സുഹറാബിയെ പ്രസിഡൻ്റാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. യൂത്ത് ലീഗിന്റെ പ്രതിനിധിയായ അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കണമെന്നായിരുന്നു യൂത്ത് ലീ​ഗിന്റെ ആവശ്യം.


കഴിഞ്ഞ അഞ്ച് വർഷം മക്കരപ്പറമ്പ് സംവരണ മണ്ഡലമായതിനാൽ വനിതാ പ്രസിഡൻ്റായിരുന്നുവെന്നും ജനറൽ സീറ്റിൽ വീണ്ടും വനിതാ അംഗത്തെ പഞ്ചായത്ത് പ്രസിഡൻ്റാക്കേണ്ടെന്നുമാണ് യൂത്ത് ലീഗുകാരുടെ വാദം. 


എന്നാൽ ഈ ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ യൂത്ത് ലീഗ് ഭാരവാഹികൾക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.