Eid-al-Adha 2021: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓർമ പുതുക്കി മുസ്ലീം വിശ്വാസികൾ ഇന്ന് ബലിപ്പെരുന്നാൾ (Bakrid 2021) ആഘോഷിക്കുകയാണ്.
കോവിഡ് മഹാമാരിയ്ക്കിടെ എത്തിയ ബലിപ്പെരുന്നാളിന് വിശ്വാസികളെ സംബന്ധിച്ച് പ്രാധാന്യവും ഏറെയാണ്.
പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ഏക മകനെ അല്ലാഹുവിന് ബലി അർപ്പിക്കാൻ തയ്യാറായ ആ വലിയ ത്യാഗത്തിന്‍റെ ഓർമ്മ പുതുക്കലാണ് ബലിപെരുന്നാൾ (Eid al Adha).
ബക്രീദ് ആഘോഷവേളയില്‍ രാജ്യമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ആശംസകള്‍ നേര്‍ന്നു,
Also Read: Bakrid 2021: ത്യാഗസ്മരണയിൽ വിശ്വാസികൾക്ക് ഇന്ന് ബലിപ്പെരുന്നാൾ ബക്രീദ്
സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഉത്സവമാണ് ബലിപെരുന്നാളെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സമൂഹത്തിന്‍റെ ഐക്യത്തിനും സാഹോദര്യത്തിനുമായി ഏവർക്കും ഈ ദിനത്തിന്‍റെ പ്രചോദനം ഉൾക്കൊണ്ട് ഒത്തൊരുമിച്ച് മുന്നേറാം. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാകട്ടെ ഈ ആഘോഷങ്ങൾ. എല്ലാവർക്കും സന്തോഷം നിറഞ്ഞ ബലിപെരുന്നാൾ ആശംസിക്കുന്നു, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് (President Tam Nath Kovind) ട്വീറ്റ് ചെയ്തു.
Eid Mubarak to all fellow citizens. Eid-uz-Zuha is a festival to express regard for the spirit of love and sacrifice, and to work together for unity and fraternity in an inclusive society. Let us resolve to follow COVID-19 guidelines and work for happiness of all.
— President of India (@rashtrapatibhvn) July 21, 2021
'എല്ലാവർക്കും ഈദ് ആശംസകൾ. പൊതുസമൂഹത്തിന്‍റെ നന്മയ്‌ക്കായി പ്രവർത്തിക്കാനുള്ള സഹാനുഭൂതിയും, സഹവർത്തിത്വവും, സഹോദര്യം ഉണ്ടാകാൻ ഈ ദിനം പ്രചോദനമാകട്ടെ', പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ട്വീറ്ററിൽ കുറിച്ചു.
Eid Mubarak!
Best wishes on Eid-ul-Adha. May this day further the spirit of collective empathy, harmony and inclusivity in the service of greater good.
— Narendra Modi (@narendramodi) July 21, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...