തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടൽ തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ: ബി.ജി വിഷ്ണു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വർണക്കടത്ത് കേസി(Gold Smuggling Case)ൽ മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)ന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച് പോലീസ് തടയുകയും പോലീസും പ്രവർത്തകരും സംഘർഷമുണ്ടാവുകയും തുടർന്ന് ദേശീയ പാത ഉപരോധിച്ച സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ്  ചെയ്തു  നീക്കുകയും ചെയ്തു. 


യുവമോർച്ച ജില്ല കമ്മിറ്റി അംഗം  മനു കൃഷ്ണൻ തമ്പി സിവിൽ സ്റ്റേഷനിലേക്ക് ചാടി കയറി. മാർച്ചിന് നേതൃത്വം നൽകിയ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു നേതാക്കളായ   അഭിജിത്ത് എച്ച് എസ്  മണ്ഡലം പ്രസിഡൻറ്മാരായ രാജേഷ്, വീജീഷ് ചിറയിൻകീഴ്, അഖിൽ പനയറ എന്നിവർ ഉൾപ്പടെ പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  


സ്വർണക്കടത്ത് കേസ്: പല വമ്പന്മാരേയും ചോദ്യം ചെയ്യാം...


മാർച്ചിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ  നഗരൂർ വിമേഷ്, സൂര്യ കൃഷ്ണൻ, മനോജ്, ആകാശ് ,രാഹുൽ എന്നിവർ നേതൃത്വം നൽകി. നെയ്യാറ്റിൻകര, നെടുമങ്ങാട്, എന്നിവിടങ്ങളിലും യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റ് മുട്ടി.


കോഴിക്കോട് മാർച്ചിന് നേതൃത്വം നൽകിയ സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. അതേസമയം പോലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താൻ നോക്കണ്ടെന്നും മുഖ്യമന്ത്രി രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും യുവമോർച്ച അറിയിച്ചു.