തിരുവനന്തപുരം: സീ മലായാളം ന്യൂസിന്‍റെ സീ ഡിബേറ്റിലാണ് നിർമ്മാതാവ് സജി നന്ത്യാട്ടും സാമൂഹ്യ പ്രവർത്തക ധന്യാ രാമനും മുഖാമുഖം ഏറ്റുമുട്ടിത്. ദിലീപിനെതിരെ മാത്രമല്ല കോടതിക്കെതിരെയും ധന്യാ രാമൻ തുറന്നടിച്ചു. ദിലീപിന്റെ കാര്യത്തിൽ കോടതിക്ക് പോലും മനംമാറ്റം വിന്നിട്ടുണ്ടെന്നും വേറെ സാധാരണ പൗരനായിരുന്നെങ്കിൽ എന്നേ വിചാരണ പൂർത്തിയായി ജയിലിൽ ആയേനെ എന്നും ധന്യാ രാമൻ വിമർശിച്ചു. സെലിബ്രിറ്റികൾ വരുമ്പോൾ എന്താണ് ഇങ്ങനെയെന്ന സംശയവും ധന്യാ ഉന്നയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദീലീപിന്റെ കൈവശം ഉണ്ടെന്ന് കൂടി പറഞ്ഞതോടെ സജി നന്ത്യാട്ട് ഇടപെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ട് എന്നൊന്നും പറയരുതെന്നായിരുന്നായിരുന്നു സജി നന്ത്യാട്ടിന്റെ ഉപദേശം. എന്നാൽ ദൃശ്യങ്ങൾ നൂറ്റമ്പത് വട്ടം കണ്ട് തേഞ്ഞ കണ്ണാണ് ദിലിപിന്റെതെന്ന് ധന്യ പരിഹസിച്ചു.
ദിപീലിന് വേണ്ടി പെയ്ഡ് ആയി വന്നിരുന്ന് ഓരോന്നും പറയരുതെന്നും എത്ര നാൾ ഇങ്ങനെ വെള്ളപൂളുമെന്നും ധന്യാ രാമൻ ചോദിച്ചു.

Read Also: Sreenivasan Murder Case: ശ്രീനിവാസനെ കൊന്നത് സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്ന് FIR


ദൃശ്യങ്ങൾ ധന്യാരാമൻ കണ്ടോ എന്ന സജി നന്ത്യാട്ടിന്റെ ചോദ്യത്തിന് ഞാൻ കാണേണ്ട ആവശ്യമില്ലെന്നും അതിന്റെ കൃത്യമായ തെളിവുകൾ പോലീസ് കോടതിയിൽ കൊടുത്തിട്ടുണ്ടെന്നും ധന്യാ രാമൻ  വ്യക്തനമാക്കി. എന്നാൽ ധന്യാരാമന് കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു തുടർന്നുള്ള സജി നന്ത്യാട്ടിന്റെ വാദം.


തുടക്കം മുതലേ ഇവർ തെളിവ് നശിപ്പിക്കുന്നു.അതാണ് പോലീസ് ഇത്രയും ബുദ്ധിമുട്ടുന്നത്.കോടതി പോലീസിന് അനുകൂലമായിട്ട് നിൽക്കുന്നില്ല. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ ജഡ്ജിയായിട്ട് വന്നിട്ട് പോലും അതിജീവിതക്ക് നീതികിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. തുടങ്ങി കേസിൻരെ ഓരോ ഘട്ടവും  തുടർന്ന് ധന്യാരാമൻ വിശദീകരിച്ചു. 

Read Also: മാതൃഭൂമി ന്യൂസിൽ നിന്ന് ഒരു പ്രമുഖൻ കൂടി രാജിവെയ്ക്കുന്നു


എന്നാൽ ദിലീപിന് എതിരെ ഒരു തെളിവും ഇല്ല എന്ന വാദത്തിൽ സജി നന്ത്യാട്ട് അവസാനം വരെയും ഉറച്ച് നിന്നു. ചർച്ചക്ക് പിന്നാലെ ധന്യാരാമന് പിൻതുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.ചിലർ ബിഗ് സലൂട്ട് നേർന്നപ്പോൾ നധ്യ ചുണക്കുട്ടിയെന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.