Sreenivasan Murder Case: ശ്രീനിവാസനെ കൊന്നത് സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്ന് FIR

പാലക്കാട്ടെ ആര്‍എസ്എസ് (RSS worker Murder) നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യമെന്ന് എഫ്ഐആ‍ര്‍.

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 11:53 AM IST
  • ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യമെന്ന് എഫ്ഐആ‍ര്‍
  • സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം
  • കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്
Sreenivasan Murder Case: ശ്രീനിവാസനെ കൊന്നത് സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്ന് FIR

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് (RSS worker Murder) നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യമെന്ന് എഫ്ഐആ‍ര്‍. എസ്ഡിപിഐ  പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്നും കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസൻ കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. 

സംഭവത്തിൽ പത്ത് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലാണ്.  കൊലയാളി സംഘത്തിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്നും ഇവർ 3 ബൈക്കുകളിലായാണ് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.  ഇതിനിടയിൽ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. 

Also Read: Palakkad Sreenivasan Murder Case: പോസ്റ്റുമോർട്ടം ഇന്ന്; കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; 10 പേർ കസ്റ്റഡിയിൽ

ഒരു സ്ത്രീയുടെ പേരിലുള്ള ബൈക്കാണിത്. ഇവർ വായ്പ ആവശ്യത്തിനായി ഈ ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന് ഇൻക്വിസ്റ്റ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തലയിൽ മാത്രം മൂന്നു വെട്ടുകളാണ് ഇട്ടിരിക്കുന്നത്.  കൂടാതെ ശരീരത്തിലാകമാനം പത്തോളം ആഴത്തിലുള്ള മുറിവുകളുണ്ട്. 

Also Read: കോട്ടയത്ത് ഫ്ളാറ്റിൽ നിന്നും വീണ് പതിനഞ്ചുകാരി മരിച്ചു 

 സംഭവത്തെ തുടർന്ന് അഡീഷണൽ ഡിജിപി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ യോഗവും ചേർന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കൂടുതൽ പോലീസിനെ പാലക്കാട് ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News