New Delhi: കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിനിമ ഹാളുകളിൽ (Cinema Theater) 100% സീറ്റുകളിലേക്കും പ്രവേശനം അനുവദിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. ഫെബ്രുവരി 1 മുതലാണ് മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പുറകെ ഇൻഫോർമേഷൻ ആന്റ് ബ്രോഡ്‍കാസ്റ്റിംഗ് മിനിസ്ട്രി (I&B Ministry)കോവിഡ് (Covid 19) രോഗബാധ പ്രതിരോധിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ട് വന്നു, ഇതിന് പുറമെ തീയറ്റർ ഉടമകളും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ട്. മാസ്കിനും ടെമ്പറേച്ചർ (Temperature) പരിശോധനയ്ക്കും പുറമെ സീറ്റുകൾ തമ്മിലുള്ള അകലം കൂട്ടുക, ഷോ നടക്കുന്ന സമയങ്ങൾക്കിടയിലുള്ള ഇടവേള കൂട്ടുക തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 


ALSO READ: State Film Awards:മേശപ്പുറത്ത് വെച്ച് അവാർ‍ഡ് നൽകിയതിന്റെ കാരണം വ്യക്തമായി


സിനിമ തീയറ്ററുകൾക്ക് (Cinema Theater) നൽകിയ നിർദേശങ്ങൾ ഇവയൊക്കെയാണ്: 


ഓഡിറ്റോറിയങ്ങളിലും പൊതു സ്ഥലങ്ങളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും മിനിമം 6 അടി അകലമെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.


എല്ലായിപ്പോഴും നിർബന്ധമായി ഫെയ്സ് ഷീൽഡ് / മാസ്കുകൾ ഉപയോഗിക്കുക


എൻട്രി, എക്സിറ്റ് പോയിന്റുകളിലും പൊതു സ്ഥലങ്ങളിലും ഹാൻഡ് സാനിറ്റൈസറിന്റ  (Hand Sanitizer) ലഭ്യത ഉറപ്പാക്കുക


ALSO READ: viral video: മതിലു ചാടുന്ന വീഡിയോയുമായി Meera Nandan; ഞെട്ടിത്തരിച്ച് ആരാധകർ


ചുമ്മയ്ക്കുമ്പോഴും ചുമ്മുമ്പോഴും ടിഷ്യു, ഹാൻഡ്‌കർചീഫ് അല്ലെങ്കിൽ കൈമുട്ടുകൾ വെച്ച് മുഖം മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.


രോഗലക്ഷണങ്ങൾ കാണിക്കുന്നെണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി (Health Workers)ബന്ധപ്പെടണം


തുപ്പുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്


ആരോഗ്യ സേതു ആപ്പ് (Arogya Setu App) ഇൻസ്റ്റാൾ ചെയ്യുകയും ഉപയോഗിക്കുകയും വേണം


2020 ഒക്ടോബറിൽ 50% സീറ്റുകളിൽ പ്രവേശനം അനുവദിച്ച് കൊണ്ട് തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. കേരളത്തിൽ ജനുവരി 5 മുതലാണ് തീയറ്ററുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.