viral video: മതിലു ചാടുന്ന വീഡിയോയുമായി Meera Nandan; ഞെട്ടിത്തരിച്ച് ആരാധകർ

ഒരു റിയാലിറ്റി ഷോയിൽ പാടാൻ വന്ന മീര ഒടുവിൽ ആ ഷോ അവതരിപ്പിക്കുകയും അവിടെ വച്ചുകണ്ട ലാൽ ജോസിന്റെ ശ്രദ്ധയിൽ മീര എത്തുകയും ശേഷം തന്റെ സിനിമയിലേക്ക് മീരയെ ക്ഷണിക്കുകയും ചെയ്തു.    

Written by - Ajitha Kumari | Last Updated : Jan 30, 2021, 05:22 PM IST
  • സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
  • തന്റെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം വഴിയാണ് താരം പങ്കുവയ്ക്കുന്നത്.
  • ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി താരം എത്തിയിരിക്കുകയാണ്.
viral video: മതിലു ചാടുന്ന വീഡിയോയുമായി Meera Nandan; ഞെട്ടിത്തരിച്ച് ആരാധകർ

മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദൻ (Meera Nandan).  ദിലീപിനോടൊപ്പമായിരുന്നു മീരയുടെ അരങ്ങേറ്റം.  ഒരു റിയാലിറ്റി ഷോയിൽ പാടാൻ വന്ന മീര ഒടുവിൽ ആ ഷോ അവതരിപ്പിക്കുകയും അവിടെ വച്ചുകണ്ട ലാൽ ജോസിന്റെ (Lal Jose) ശ്രദ്ധയിൽ മീര എത്തുകയും ശേഷം തന്റെ സിനിമയിലേക്ക് മീരയെ ക്ഷണിക്കുകയും ചെയ്തു.  അങ്ങനെയാണ് മലയാളികൾക്ക് മീര എന്ന നടിയെ കിട്ടിയത്.  

മുല്ലയ്ക്ക് (Mulla Movie) ശേഷം നിരവധി മലയാള സിനിമയിൽ താരം വേഷമിട്ടിരുന്നു.  പെട്ടെന്നുതന്നെ നിരവധി ആരാധകരെ കയ്യിലെടുക്കാൻ കഴിഞ്ഞ നടിയാണ് മീര (Meera Nandan).  ശേഷം അവസരങ്ങൽ കുറയുകയും താരം സിനിമ വിട്ട് ദുബായിലേക്ക് (Dubai) റേഡിയോ ജോക്കിയായി ജോലിക്ക് പോകുകയുമായിരുന്നു.  

Also Read: Shruti Hassan വീണ്ടും പ്രണയത്തിലോ? യുവാവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവുമായി താരപുത്രി 

സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.  തന്റെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം (Instagram) വഴിയാണ് താരം പങ്കുവയ്ക്കുന്നത്.    ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി താരം എത്തിയിരിക്കുകയാണ്.  ദുബായിലെ പ്രശസ്തമായ പാം ജുമൈറ (Palm Jumeirah) ബീച്ചിനടുത്തു നിന്നാണ് താരം വിടെ എടുത്തിരിക്കുന്നത്.  

അവിടെ ഒരു മതിലിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടികടക്കുന്നതാണ് വീഡിയോയിൽ.  ഈ വീഡിയോ പങ്കുവെച്ചപ്പോൾ ഒരു കിടിലം അടിക്കുറിപ്പും ഒപ്പം ഹാഷ്ടാഗും ഇടാൻ താരം മറന്നില്ല. 'ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ' എന്നായിരുന്നു അടിക്കുറിപ്പ്.  ഹാഷ്ടാഗ് എന്താന്നോ കെകെ ജോസഫ്.  ലാലേട്ടന്റെ (Mohanlal) സൂപ്പർഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ ഡയലോഗാണിത്.  സിനിമയിൽ ഇന്നസെന്റ് ചെയ്ത കഥാപാത്രം കെകെ ജോസഫ് ആണ് ഇത് പറയുന്നത് . 

Also Read: മലയാള സിനിമയിൽ വീണ്ടും വേർപിരിയൽ; നടി Ann Augustine നും  Jomon John ഉം വിവാഹമോചിതരാകുന്നു 

 

 

മീര പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.  നിരവധി ലൈക്കുകളും ഷെയറുകളുമാണ് താരത്തിന് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

Trending News