കൊച്ചി: സിനിമകൾ തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റർ ഉടമകൾ. 2018 സിനിമ നാളെ ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കേയാണ് തിയേറ്റർ ഉടമകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജൂണ്‍ ഏഴ്, എട്ട് തിയതികളിൽ തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒടിടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്റർ ഉടമകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, മൾട്ടിപ്ലസ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ച യോ​ഗത്തിലാണ് തീരുമാനം.


നാളെയും മറ്റന്നാളും സിനിമ കാണുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നൽകാവൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ കരാർ ലംഘിച്ച് പല സിനിമകളും നേരത്തെ ഒടിടിക്ക് നൽകുകയാണെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.