4 Years OTT Release : പ്രിയ പ്രകാശ് വാര്യരുടെ 4 ഇയേഴ്സ് ഒടിടിയിലെത്തി; എവിടെ കാണാം?
4 Years Movie OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന്, ഡിസംബർ 23 മുതലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്.
പ്രിയ പ്രകാശ് വാര്യരും സർജനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം 4 ഇയേഴ്സ് ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തി. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന്, ഡിസംബർ 23 മുതലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. നവംബർ 25 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 4 ഇയേഴ്സ്. ചിത്രത്തിന് തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ശങ്കറാണ്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ശങ്കർ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്. ബ്രേക്ക് അപ്പ് എന്നത് കമിതാക്കൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കാണ്. ഒരു ബ്രേക്ക് അപ്പിന് ശേഷം എങ്ങനെയാവും ജീവിതം എന്റെ ആളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിക്കാൻ പോലും പല കമിതാക്കൾ തയ്യാറാകില്ല. അത്ര മാത്രം വേദനയാണ് അത് ആലോചിക്കുമ്പോൾ പോലും. 6 മാസത്തെ ബ്രേക്ക് അപ്പിന് ശേഷം ഒരു നാൾ ഇരുവരും കണ്ടുമുട്ടിയാൽ എങ്ങനെയാവും സംസാരങ്ങൾ, അത്രയും അടുപ്പമുണ്ടായിരുന്നവർ എങ്ങനെയാണ് അന്യരെ പോലെ മാറുക. 'പ്രതീക്ഷ' എന്ന വാക്കിൽ ഇനിയും കണ്ടുമുട്ടാം എന്ന വിശ്വാസത്തോടെ പിരിയുക. ഇതാണ് 4 ഇയേഴ്സ്.
രഞ്ജിത് ശങ്കർ തീയേറ്ററിൽ ഒരു മാന്ത്രിക വലയം തീർത്തു എന്ന് തന്നെ പറയേണ്ടി വരും. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്രമാത്രം ആഴത്തിൽ സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്. ഇരുവരുടെയും വികാരം അത്രമാത്രം ആഴത്തിൽ പ്രേക്ഷകനോടും ഇരുവരോടും പരസ്പരം കൈമാറുന്നുണ്ട്.
ചിത്രത്തിൽ പ്രിയ വാര്യറും സർജ്ജനോ ഖാലിദും അങ്ങ് തകർത്തിട്ടുണ്ട്. ഇരുവരും തമ്മിൽ ബോണ്ടിങ്ങ്, കെമിസ്ട്രി എല്ലാം കൊണ്ടും അത്രമേൽ ഗംഭീരം. ബ്രേക്ക് അപ്പ് അനുഭവിക്കാത്തവർക്ക് ഒരു ലാഗ് അനുഭവപ്പെട്ടാൽ അതിൽ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ അങ്ങനെയൊരു സംഭവം ജീവിതത്തിൽ നടന്നവർക്ക് ഇരുവരും എടുക്കുന്ന സമയവും തീരുമാനങ്ങളുടെ ഡിലെയും ഒക്കെ തന്നെ മനസ്സിലാക്കാൻ സാധിക്കും. സ്ലോ പേസിൽ കഥ പറയേണ്ടത് അല്ലാതെ പറ്റില്ല.