ബ്രേക്ക് അപ്പ് എന്നത് കമിതാക്കൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കാണ്. ഒരു  ബ്രേക്ക് അപ്പിന് ശേഷം എങ്ങനെയാവും ജീവിതം എന്റെ ആളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിക്കാൻ പോലും പല കമിതാക്കൾ തയ്യാറാകില്ല. അത്ര മാത്രം വേദനയാണ് അത് ആലോചിക്കുമ്പോൾ പോലും. 6 മാസത്തെ ബ്രേക്ക് അപ്പിന് ശേഷം ഒരു നാൾ ഇരുവരും കണ്ടുമുട്ടിയാൽ എങ്ങനെയാവും സംസാരങ്ങൾ, അത്രയും അടുപ്പമുണ്ടായിരുന്നവർ എങ്ങനെയാണ് അന്യരെ പോലെ മാറുക. 'പ്രതീക്ഷ' എന്ന വാക്കിൽ ഇനിയും കണ്ടുമുട്ടാം എന്ന വിശ്വാസത്തോടെ പിരിയുക. ഇതാണ് 4 ഇയേഴ്‌സ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രഞ്ജിത് ശങ്കർ തീയേറ്ററിൽ ഒരു മാന്ത്രിക വലയം തീർത്തു എന്ന് തന്നെ പറയേണ്ടി വരും. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്രമാത്രം ആഴത്തിൽ സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്. ഇരുവരുടെയും വികാരം അത്രമാത്രം ആഴത്തിൽ പ്രേക്ഷകനോടും ഇരുവരോടും പരസ്പരം കൈമാറുന്നുണ്ട്. 


ALSO READ : Priya Prakash Varrier : തീയേറ്ററിൽ വച്ച് പൊട്ടിക്കരഞ്ഞ് പ്രിയ പ്രകാശ് വാര്യർ; കാരണം അറിയാമോ?


ചിത്രത്തിൽ പ്രിയ വാര്യറും സർജ്ജനോ ഖാലിദും അങ്ങ് തകർത്തിട്ടുണ്ട്. ഇരുവരും തമ്മിൽ ബോണ്ടിങ്ങ്, കെമിസ്ട്രി എല്ലാം കൊണ്ടും അത്രമേൽ ഗംഭീരം. ബ്രേക്ക് അപ്പ് അനുഭവിക്കാത്തവർക്ക് ഒരു ലാഗ് അനുഭവപ്പെട്ടാൽ അതിൽ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ അങ്ങനെയൊരു സംഭവം ജീവിതത്തിൽ നടന്നവർക്ക് ഇരുവരും എടുക്കുന്ന സമയവും തീരുമാനങ്ങളുടെ ഡിലെയും ഒക്കെ തന്നെ മനസ്സിലാക്കാൻ സാധിക്കും. സ്ലോ പേസിൽ കഥ പറയേണ്ടത് അല്ലാതെ പറ്റില്ല. 


ചിത്രത്തിന്റെ ലൊക്കേഷൻസ് എടുത്ത് പറയേണ്ടതാണ്. മഴയും വെയിലും കാലാവസ്ഥയും ഒക്കെ തന്നെ കഥാപാത്രങ്ങളുടെ അപ്പോഴുള്ള വികാരവുമായി കണക്ട് ചെയ്യാൻ കഴിയുന്നതായി അനുഭവപ്പെട്ടു. ഏറ്റവും അവസനാവും എന്നാൽ ഒരുപക്ഷേ എല്ലാത്തിനെക്കാൾ ഉപരി പറയേണ്ടത് ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മുമാണ്. ശങ്കർ ശർമയ്ക്ക് ചിത്രം കണ്ടിറങ്ങിയവർ ഒരു വലിയ കയ്യടി നൽകിയിരിക്കും. അതിൽ തർക്കമില്ല. വിശാലിന്റെയും ഗായത്രിയുടെയും ആ ഒരു  മാന്ത്രിക ലോകത്തേക്ക് പ്രേക്ഷകനെ രണ്ട് കയ്യും പിടിച്ച് ടൈറ്റിൽ സോങ്ങ് മുതൽ എത്തിക്കുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായത്തിൽ രഞ്ജിത് ശങ്കർ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി 4 ഇയേഴ്‌സ് മാറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക