തിരുവനന്തപുരം: മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട്  ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നിവ ഉൾപ്പടെ 67 ചിത്രങ്ങളാണ് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്. മേളയ്ക്ക് മാറ്റുകൂട്ടാൻ പ്രശസ്ത ഹാർഡ് റോക്ക് പോപ്പ് മ്യൂസിക് ബാൻഡ് ഫ്‌ളൈയിംഗ് എലിഫന്റും മാനവീയം വീഥയിൽ അരങ്ങേറും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൗതർ ബെൻ ഹനിയയുടെ ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ്, ഫിലിപ് ഗാൽവേസിന്റെ ചിലിയൻ ചിത്രം ദി സെറ്റ്ലേസ്, ഭൂട്ടാനിൽ നിന്നുള്ള ദി മോങ്ക് ആൻഡ് ദി ഗൺ, ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ, വിം വെൻഡേഴ്സിന്റെ ജാപ്പനീസ് ചിത്രം പെർഫെക്റ്റ് ഡെയ്സ്, അജ്മൽ അൽ റഷീദിന്റെ ഇൻഷാഅള്ളാഹ് എ ബോയ്, ഡെന്മാർക്കിൽ നിന്നുള്ള ദി പ്രോമിസ്ഡ്‌ ലാൻഡ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്‌പെക്ട്  ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയിൽ നിന്നുള്ള ഫാമിലി ആൽബം, സ്റ്റീഫൻ കോമൻഡരേവിന്റെ ബ്ലാഗാസ് ലെസൺസ്, മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്കാർ എൻട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിൻ ബോഡിയും ദി കോൺട്രാക്റ്റ് എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.


ALSO READ: പോരടിച്ച് ബിജു മേനോനും ആസിഫ് അലിയും..! 'തലവൻ' ടൈറ്റിൽ മോഷൻ പോസ്റ്റർ


ഓസ്കാർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്, ഉസ്‌ബെഖ് ചിത്രമായ സൺ‌ഡേ, ഫർഹാദ് ദെലാറാമിന്റെ ഇറാനിയൻ ചിത്രം അക്കിലിസ്, പ്രിസൺ ഇൻ ദി ആന്റെസ്, ഫാന്റസി ചിത്രം സെർമൺ ടു ദി ബേർഡ്‌സ് എന്നീ  മത്സര ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.


അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്‌ക്രീനിലെത്തുക. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സ്വവർഗാനുരാഗികൾ സമൂഹത്തിൽ അനുഭവിക്കുന്ന യാതനകളും അവഗണനകളുമാണ് തുറന്ന് കാട്ടുന്നത്. ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം, കെ ജി ജോർജ് ചിത്രം യവനിക, എം ടി വാസുദേവൻ നായർ രചിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത‌ ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദർശനവും റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സിന്റെ പുനർപ്രദർശനവും ഇന്നുണ്ടാകും.


രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മാറ്റുകൂട്ടാൻ ഞായറാഴ്ച പ്രശസ്ത ഹാർഡ് റോക്ക് പോപ്പ് മ്യൂസിക്  ബാൻഡ് ഫ്‌ളൈയിംഗ് എലിഫന്റ് മാനവീയം വീഥിയിൽ ഇന്ന് അരങ്ങേറും. വൈകിട്ട് 7 നാണ്‌ യുവാക്കൾ നേതൃത്വം നൽകുന്ന സംഗീതനിശ . ഇന്ത്യൻ സംഗീതവും പോപ്പ്  മ്യൂസിക്കും ഇടകലർത്തിയുള്ള ഫ്യൂഷൻ സംഗീതമാണ് ബാൻഡിന്റെ മുഖമുദ്ര.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.