വര്‍ത്തമാന കാലത്തിന്‍റെ രാഷ്ട്രീയം പറഞ്ഞ് ആഭാസം ട്രെയിലര്‍.  നവാഗതനായ ജുബിത് നമ്രഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലറിലെ സംഭാഷണങ്ങളില്‍ ആക്ഷേപഹാസ്യത്തിന്‍റെ മിന്നലാട്ടം കാണാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്‍റെ സ്പയർ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന സിനിമ പ്രമേയത്തിലും അവതരണത്തിലും പുതുമ ഒരുക്കുന്നു. വിചിത്രമായ പേരുകള്‍ ഉള്ള ബസുകളും അതിലെ യാത്രക്കാരുമാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത്.


മൂര്‍ച്ചയുള്ള ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ഊരാളിയുടെ ഗാനങ്ങള്‍ ആഭാസത്തിന് കരുത്തേകുന്നു. സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്കല്‍, ശീതള്‍ ശ്യാം, മാമുക്കോയ, അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.