പ്രശസ്ത കഥാകാരൻ ബെന്യാമിന്റെ അതിജീവന കഥയായ 'ആടുജീവിതം' സിനിമയാകുന്നുവെന്ന പ്രഖ്യാപനം തൊട്ടേ പ്രേക്ഷകർ കാത്തിരിപ്പിലാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഇന്ന് വൈകീട്ട് 5 മണിയോടെ തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംവിധയകൻ ബ്ലെസ്സിയുടേയും നടൻ പൃഥ്വിരാജിന്റെ 10 വർഷത്തെ പരിശ്രമമാണ് ആടുജീവിതം. വാക്കുകളിലൂടെ മരുഭൂമിയിലകപ്പെട്ട നജീബിന്റെ അതിജീവനകഥ വായിച്ചറിഞ്ഞ പ്രേക്ഷകർ, അത് സിനിമയായി എത്തുന്നതിന്റെ ത്രില്ലിലാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 


ALSO READ: അടി മാത്രമല്ല വെടിയും ഉണ്ട്; 70 കോടി ബജറ്റിൽ മമ്മൂട്ടിയുടെ ടർബോ, ലൊക്കേഷൻ വീഡിയോ ലീക്കായി...


 ജോര്‍ദാൻ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14നാണ് പൂര്‍ത്തിയായത്. കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ അത് ആടുജീവിതത്തിന്റെ  ട്രെയ്ലര്‍ അല്ലെന്നും വേൾഡ്‍വൈഡ് റിലീസിന് മുന്നോടിയായ് ഇന്റലർനാഷണൽ ഏജന്‍റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ലീക്കായതാണെന്നും സംവിധായകൻ ബ്ലെസി പിന്നീട് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.