പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടൻ അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി.  ഇക്കാര്യം ഇവർ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി ഭാര്യ-ഭർത്താവ് എന്നീ സ്ഥാനങ്ങൾ ഇല്ലെന്നും ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്നും വാർത്താക്കുറിപ്പിൽ (Aamir Khan) വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: സുശാന്ത് സിംഗിന്‍റെ മരണം: ആരെയാണ് "നിങ്ങള്‍" പേടിക്കുന്നത്? ആമീര്‍ ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ റണൗത്ത്



ഏറെ നാളായി വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും അതിന് പറ്റിയ സമയമാണിതെന്നും ഇരുവരും (Kiran Rao) വ്യക്തമാക്കിയിട്ടുണ്ട്. മകൻ ആസാദിനായി എന്നും നല്ല മാതാപിതാക്കളായി നിലകൊള്ളുമെന്നും അവനെ തങ്ങൾ ഒരുമിച്ച് വളർത്തുമെന്നും ഇരുവരും പറഞ്ഞു. 


16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുകൊണ്ട് നടി റീന ദത്തയുമായി വേർപ്പിരിഞ്ഞ ശേഷമാണ് അമീർ ഖാൻ (Aamir Khan) കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്.  2005 ൽ ആയിരുന്നു വിവാഹം.  ഈ ബന്ധത്തിൽ ഒരു മകനുണ്ട്.     


റീന ദത്തയെ 1986 ലാണ് അമീർ ഖാൻ വിവാഹം കഴിച്ചത്.  ഈ ബന്ധത്തിൽ  അമീർ ഖാന് ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.