Viral Video: പത്ത് സെക്കന്‍ഡില്‍ കഥ പറഞ്ഞ് കിരണ്‍!!

സ്വന്തം കുട്ടികള്‍ക്കിടയില്‍ തന്നെ ലിംഗ വിവേചനം നടത്തുന്ന അമ്മയുടെ വീഡിയോയാണ് ആദ്യത്തേത്. 

Last Updated : Jun 18, 2019, 06:29 PM IST
Viral Video: പത്ത് സെക്കന്‍ഡില്‍ കഥ പറഞ്ഞ് കിരണ്‍!!

ബോളിവുഡ് ചലച്ചിത്ര താരം ആമിര്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സ്ത്രീ-പുരുഷ സമത്വം എന്ന വിഷയത്തെ ആസ്പദമാക്കി തയാറാക്കിയ രണ്ടു വീഡിയോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

10 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ആമിര്‍ ഖാന്‍റെ പത്നിയും സംവിധായകയുമായ കിരണ്‍ റാവു തയാറാക്കിയ വീഡിയോയാണിവ. 

സ്വന്തം കുട്ടികള്‍ക്കിടയില്‍ തന്നെ ലിംഗ വിവേചനം നടത്തുന്ന അമ്മയുടെ വീഡിയോയാണ് ആദ്യത്തേത്. 

 

 
 
 
 

 
 
 
 
 
 
 
 
 

Hey guys, Kiran has made some 10sec films. I didn't know it was even possible to tell a story in 10 seconds! She has shown me how. Check them out (1/2) Love. a.

A post shared by Aamir Khan (@_aamirkhan) on

തന്നെ ആക്രമിച്ച ആളുകള്‍ക്കെതിരെ പരത്തി നല്‍കാന്‍ യുവതിയ്ക്ക് ധൈര്യം നല്‍കുന്ന വേലക്കാരിയുടെ വീഡിയോയാണ് രണ്ടാമത്തേത്. 

10 സെക്കന്‍ഡില്‍ ഒരു കഥ പറയാനാകുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും എങ്ങനെയത് ചെയ്യാമെന്ന് അവള്‍ കാണിച്ച് തന്നുവെന്നും ആമിര്‍ പറയുന്നു.  

Trending News