നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന 'ആഭാസ'ത്തിന്റെ പുറപ്പാട് അവതരിപ്പിച്ച് ഊരാളി ബാന്‍ഡ്.  ജൂബിത്തിന്‍റെ ആഭാസത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടാണ് ഊരാളിയുടെ പുറപ്പാട് പാട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്നും ഒരേ കണ്ണാടിയില്‍ ഒരേ ചിത്രങ്ങള്‍.. ഒരേ സൂര്യന്‍.. ഒരേ ചൂട്.. ഒരേ കാറ്റിന്നൊടുവില്‍ ഒരേ മഴ... ഒരേ ആളുകള്‍... ഒരേ ദൂരം...," ഊരാളി പാടുന്നു. 


ആഭാസത്തിന്‍റെ പ്രമോഷന്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 


അരികുവത്ക്കരിക്കപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്ന സിനിമയുടെ സംഗീതം ഊരാളിയാണ്. ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 


സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസുമാണ് ചിത്രത്തിന്റെ നിർമ്മാണം.