ഒരു കാലത്ത് മലയാളത്തിൻറെ ആക്ഷൻ സൂപ്പർ സ്റ്റാറായിരുന്ന ബാബു ആൻറണിയുടെ പുതിയ ചിത്രം എത്തുന്നു. ദ ഗ്രേറ്റ് ഇന്ത്യൻ എസ്കേപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അധോലോക നേതാവായിട്ടാണ് ബാബു ആൻറണി എത്തുന്നത്. സൌത്ത് ഇന്ത്യൻ യു.എസ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സന്ദീപ് ജെ.എൽ ആണ് സംവിധാനം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു


ഒക്ടോബർ 16-നാണ് പടത്തിൻറെ ചിത്രീകരണം ആരംഭിക്കുന്നത്.ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ആരും പുറത്തുവിട്ടിട്ടില്ല. വിദേശത്താണ് ചിത്രത്തിൻറെ ഷൂട്ടിങ്ങെന്നാണ് സൂചന.



ALSO READ : Kaarthik Shankar: കാർത്തിക് ശങ്കർ സംവിധായകനാകുന്നു, ആദ്യ ചിത്രം തെലുങ്കിൽ


അതേസമയം ഒമർ ലുലു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബാബു ആന്റണി നായകനാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു ഇതിൽ സ്ഥരീകരണം ഇല്ല. 'പവർസ്റ്റാർ' എന്നാണ് ഒമർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ രണ്ട് ചിത്രങ്ങളുിലൂടെയും ബാബു ആന്റണി വമ്പൻ തിരിച്ച് വരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്‌. സാൻറാ മരിയ എന്ന ചിത്രവും താരത്തിൻറേതായി ഇനി പുറത്തിറങ്ങാനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.