Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

Mammootty പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ (Puzhu Movie) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

Written by - Zee Malayalam News Desk | Last Updated : Sep 18, 2021, 11:05 PM IST
  • പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്ന് ഫസ്റ്റ ലുക്കിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
  • മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്.
  • മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സിനിമയുടെ സഹനിർമാതാവ്.
  • രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

Kochi : മമ്മൂട്ടിയും (Mammootty) പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ (Puzhu Movie) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. രതീന ഷെർഷാദാണ് സംവിധാനം.

പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നതെന്ന് ഫസ്റ്റ ലുക്കിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. കൈയ്യിൽ പിസ്റ്റലുമായി കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ കണ്ണിൽ ഭയം വ്യക്തമാകുന്നുണ്ട്. 

ALSO READ : Mammootty - Parvathy Thiruvothu : മമ്മൂട്ടി-പാർവതി തിരുവോത്ത് ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു; സഹനിർമ്മാതാവായി Dulquer

മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സിനിമയുടെ സഹനിർമാതാവ്. 

ഓഗസ്റ്റ് 17നായിരുന്നു ചിത്രത്തിന് ഷൂട്ടിങ് ആരംഭിച്ചത്. നിലവിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സെപ്റ്റംബർ പത്തിനാണ് അമൽ നീരദ് ചിത്രം ഭീഷ്മറുടെ ഷെഡിയൂൾ തീർത്ത് പുഴുവിന്റെ സംഘത്തിനൊപ്പം ചേർന്നത്. 

ALSO READ : No Way Out : രമേഷ് പിഷാരടിയുടെ കിളിപ്പോയ അവസ്ഥ, നോ വേ ഔട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 

ALSO READ : Mohanlal Bro Daddy Set: ലാലേട്ടനും പൃഥ്വിയും ഒരുമിച്ച് എന്താ സംഭവം? ആരാധകർ ചോദിക്കുന്നു

മമ്മൂട്ടിയെ മുമ്പ് കസബ എന്ന സിനിമയിലെ സംഭാഷണങ്ങളുടെ പേരിൽ പാർവതി തിരുവോത്ത് വിമർശിച്ചിരുന്നു. അതിന് ശേഷം ട്രോളന്മാരുടെയും മമ്മൂട്ടി ആരാധകരുടെയും വൻ ആക്രമണമാണ് പാർവതിക്ക് നേരിടേണ്ടി വന്നിരുന്നത്. ഇപ്പോൾ രണ്ട് പേരും ഒന്നിച്ച് പുതിയ സിനിമയിൽ അഭിനയിക്കുന്ന സിനിമ പുറത്തെത്താൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News