Kaarthik Shankar: കാർത്തിക് ശങ്കർ സംവിധായകനാകുന്നു, ആദ്യ ചിത്രം തെലുങ്കിൽ

140ൽ പരം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 05:34 PM IST
  • തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ അദ്ദേഹത്തിന്റെ മകൾ കോടി ദിവ്യ ആണ് ചിത്രത്തിന്റെ നിർമാണം.
  • ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു.
  • നായകനായി എത്തുന്നത് തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ്.
  • കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക.
Kaarthik Shankar: കാർത്തിക് ശങ്കർ സംവിധായകനാകുന്നു, ആദ്യ ചിത്രം തെലുങ്കിൽ

വെബ് സീരിസുകളിലൂടെയും (Web Series) ഷോർട്ട് ഫിലിമുകളിലൂടെയും (Short Film) ഏറെ ശ്രദ്ധേയനായ താരമാണ് കാർത്തിക് ശങ്കർ (Kaarthik Shankar). കാർത്തിക് സംവിധായകൻ ആകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി സിനിമ (Telugu Movie) സംവിധാനം (Direction) ചെയ്തുകൊണ്ടാണ് കാർത്തിക്കിന്റെ അരങ്ങേറ്റം. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കാർത്തിക് ഇക്കാര്യം ആകാധകരെ അറിയിച്ചത്.

 

"ഞാൻ മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള ചർച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വർക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളത്തിൽ ചെയ്യാൻ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്‌തു," കാർത്തിക് ശങ്കർ പറഞ്ഞു.

Also Read: Annaatthe Movie : രജനികാന്തിന്റെ അണ്ണാത്തേയുടെ അടുത്ത ഗാനം നാളെയെത്തുന്നു

തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ അദ്ദേഹത്തിന്റെ മകൾ കോടി ദിവ്യ ആണ് ചിത്രത്തിന്റെ നിർമാണം. 140നുമേല്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് കോടി രാമകൃഷ്ണ. ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ്. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക.

Also Read: Samantha നഷ്ടപ്രണയത്തിന്റെ വിരഹ ദുഃഖത്തിലോ? നാഗചൈതന്യവുമായി വേർപിരിഞ്ഞതിന് ശേഷം ആദ്യ ചിത്രം പങ്കുവെച്ച് സാമന്ത

നവംബർ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഇന്ത്യയിലെ തന്നെ മുൻനിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. പൂജ ചടങ്ങിൽ അല്ലു അരവിന്ദ് ആയിരുന്നു മുഖ്യാതിഥി. കെ. രാഘവേന്ദ്ര റാവു ആദ്യ ഷോട്ട് സംവിധാനം നിർവഹിച്ചു. ക്യാമറ സ്വിച്ച്‌ ഓൺ ചെയ്തത് എ.എം. രത്നം ആണ്. രാമേശ്വരലിംഗ റാവു ആദ്യ ക്ലാപ് അടിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News