കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെയും കാൻസർ ചികിത്സ തേടിയിട്ടുള്ളതാണ് ഇന്നസെന്റ്. രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് അദ്ദേഹം. തന്റെ ഇച്ഛാശക്തിയാൽ കാൻസർ എന്ന രോ​ഗത്തെ നേരിട്ട വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എംപിയായപ്പോൾ പാർട്ടിക്ക് വേണ്ടി നാല് വോട്ട് പിടിക്കാനല്ല താൻ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം അദ്ദേഹം സ്ഥാപിച്ചു.


Live Movie : ലൈവിൽ വരാൻ മംമ്തയും സൗബിനും ഷൈൻ ടോമും; വികെപി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്


ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രം 'ലൈവ്' ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. മംമ്ത മോഹൻദാസും സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയും പ്രിയ വാര്യറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 12ന് തിയറ്ററുകളിൽ എത്തും. സോഷ്യൽ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


ഫിലിംസ് 24ന്റെ ബാനറിൽ ദർപ്പൺ ബങ്ഗേജയും നിതിൻ കുമാറും ചേർന്നാണ് സിനിമ നിർമിക്കുന്നത്. എസ് സുരേഷ് ബാബുവാണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും. നടൻ മുകുന്ദൻ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.


നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ് പിള്ളിയാണ് എഡിറ്റർ. അൽഫോൺസ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം നൽകുന്നത്. ദന്തു രഞ്ജീവ് രാധയാണ് ലൈവിന്റെ കല സംവിധായകൻ.


ഒരുത്തീയാണ് വികെ പ്രകാശ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഒരുത്തീ. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ വിനായകൻ പൊലീസ് ഉദ്യോഗസ്ഥനായി ആണ് എത്തുന്നത്. വില്ലൻ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.