ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് വിടവാങ്ങിയപ്പോൾ മലയാള സിനിമയിൽ നിന്ന് ഒരു അതുല്യപ്രതിഭ കൂടി അരങ്ങൊഴിയുകയാണ്. കഥാപാത്രങ്ങളെ അനായാസമായി ചെയ്തുഫലിപ്പിച്ച നടൻ. താൻ അഭിനയിച്ച ഏത് സിനിമിയിലും എത്ര ചെറിയ റോളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവ്. ഇന്നസെന്റിന് ആലങ്കാരികതകൾ ഏറെയാണ്. ഏത് ചിത്രത്തിലും നായകനോളം പോന്ന പ്രാധാന്യം തന്റെ കഥാപാത്രങ്ങൾക്ക് നൽകുന്ന അദ്ദേഹത്തിന്റെ അഭിനയപ്രതിഭ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായും എത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോ. പശുപതി: രഞ്ജി പണിക്കർ കഥയും തിരക്കഥയും രചിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ഡോ. പശുപതി മലയാളികളെ ഒന്നാകെ ചിരിപ്പ ചിത്രമാണ്. ഇന്നസെന്റാണ് ചിത്രത്തിൽ ഡോ. പശുപതിയായി എത്തുന്നത്. വിജയരാഘവൻ, റിസബാവ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കുതിരവട്ടം പപ്പു, കൽപന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.


പാവം ഐ എ ഐവാച്ചൻ: റോയ് പി. തോമസ് സംവിധാനം ചെയ്ത് ഇന്നസെന്റ്, സിദ്ദിഖ്, ജഗദീഷ്, ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് പാവം ഐ എ ഐവാച്ചൻ. 1994ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നതും നടൻ ഇന്നസെന്റ് തന്നെയാണ്.


പൈ ബ്രദേഴ്സ്: അലി അക്ബർ സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ ചിത്രമാണ് പൈ ബ്രദേഴ്സ്. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, അൽഫോൺസ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും അലി അക്ബറാണ് ഒരുക്കിയത്.


റാംജി റാവു സ്പീക്കിം​ഗ്: സിദ്ദിഖ്-ലാൽ സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിം​ഗ്. ഇന്നസെന്റ്, സായ് കുമാർ, മുകേഷ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സായ് കുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണിത്.


മാന്നാർ മത്തായി സ്പീക്കിംഗ്: മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് മാന്നാർ മത്തായി സ്പീക്കിം​ഗ്. 1995-ൽ ആണ് മാന്നാർ മത്തായി സ്പീക്കിം​ഗ് പുറത്തിറങ്ങിയത്. റാംജിറാവ് സ്പീക്കിം​ഗ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് സിദ്ദിഖ്-ലാൽ ആണ്. 1995-ലെ മൂന്നാമത്തെ ഹിറ്റ് ചിത്രമായിരുന്നു ഇത്. 2014ൽ മാന്നാർ മത്തായി സ്പീക്കിം​ഗ് 2 എന്ന പേരിൽ ഇതിന്റെ രണ്ടാം ഭാഗം പുറത്തിറക്കി.


ഗജകേസരി യോ​ഗം: പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ചിത്രമാണ് ​ഗജകേസരി യോ​ഗം. ബാബു ജി നായരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് കലൂർ ഡെന്നീസാണ്. ആനകളെ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന അയ്യപ്പൻ നായർ എന്ന ആന പാപ്പാൻ ലോൺ എടുത്ത് ആനയെ വാങ്ങുന്നു. എന്നാൽ പ്രതീക്ഷിച്ചപ്പോലെ ആനയെ കൊണ്ട് വരുമാനം ഒന്നും ലഭിക്കാതെ ലോൺ തിരിച്ചടയ്ക്കാനാകാതെ കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന അയാളും കുടുംബവും രക്ഷപ്പെടുമോ ഇല്ലയോ എന്നതാണ് ഗജകേസരിയോഗത്തിന്റെ ഇതിവൃത്തം. അയ്യപ്പൻ നായരായി ഇന്ന‍സെന്റാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.


സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി: കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവും ഒരുക്കി പി അനിൽ, ബാബു നാരായണൻ എന്നിവർ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി. തൊഴിൽരഹിതരും ജീവിതത്തിലെ ബുദ്ധിമുട്ടുകളാൽ ഉലഴുന്നവരുമായ രണ്ട് യുവാക്കുടെ ജീവിതത്തിലേക്ക് ചാത്തുണ്ണി എന്ന ഒരു ഭൂതം കടന്നുവരുന്നതും ഭൂതത്തിന്റെ സഹായത്തോടെ തങ്ങളുടെ പ്രതിസന്ധികളെ ഇവർ തരണം ചെയ്യുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ചാത്തുണ്ണി എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്നസെന്റാണ്.


ഡോക്ടർ ഇന്നസെന്റാണ്: അജ്മൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോക്ടർ ഇന്നസെന്റാണ്. ഇന്നസെന്റ്, സോന നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗേയ് ദി മോപ്പസാങ്ങിൻ്റെ ഇംഗ്ലീഷ് ചെറുകഥയായ ദി നെക്ലേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ഡോക്ടർ ഇന്നസെന്റാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.