വരിക്കാശ്ശേരി മനയുടെ മുന്നിലെ 3 തൊട്ടി വെള്ളമാണത്, അനന്തഭദ്രത്തിലെ ആ പാട്ടിനെ പറ്റി മണിയൻ പിള്ള രാജു
അഞ്ച് പാട്ടുകളും സീനും എല്ലാം കൂടി 43 ദിവസം മാത്രമാണ് ചിത്രം ഷൂട്ട് ചെയ്യാൻ എടുത്തത്. ക്ലൈമാക്സ് ഫൈറ്റ് എടുക്കാൻ ആകേ വേണ്ടി വന്നത് 10 ദിവസമാണ്.
സന്തോഷ് ശിവൻ എന്ന അസാമാന്യ പ്രതിഭയെ പറ്റി എല്ലാവർക്കും അറിയാമായിരിക്കും. ക്യാമറ കൊണ്ട് മാജിക്ക് കാണിക്കാൻ പറ്റുന്ന സിനിമയിലെ അപൂർവ്വം ചിലർ എന്ന് തന്നെ വേണം സന്തോഷ് ശിവനെയും വിളിക്കാൻ. അത്തരത്തിലൊരു ഗംഭീര മാജിക്കായിരുന്നു അദ്ദേഹം സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച അനന്തഭദ്രം. 2005-ൽ പുറത്തിറങ്ങിയ ചിത്രം ഒരു സെമി ഹൊററർ ത്രില്ലർ കൂടിയായിരുന്നു.
അത്തരത്തിൽ അനന്തഭദ്രത്തിലെ മലമലലൂയ എന്ന പാട്ടുണ്ടായ കഥ പറയുകയാണ് ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ മണിയൻ പിള്ള രാജു. അഞ്ച് പാട്ടുകളും സീനും എല്ലാം കൂടി 43 ദിവസം മാത്രമാണ് ചിത്രം ഷൂട്ട് ചെയ്യാൻ എടുത്തത്. ക്ലൈമാക്സ് ഫൈറ്റ് എടുക്കാൻ ആകേ വേണ്ടി വന്നത് 10 ദിവസമാണ്.
പുള്ളി അവിടെ കൊറേ തീ വാരിയിടാൻ പറയും. വൈകുന്നേരമായപ്പോ മുറ്റത്ത് ഒരു ചെറിയ കുഴി അതിൽ ഒരു നീല ടാർപ്പായ വിരിച്ചു. ഒരു മരത്തിൻറെ കഷ്ണം കൊണ്ടിട്ടു. പിന്നെ ലൈറ്റപ്പ് ചെയ്തു. തീ കത്തിച്ചു. വരിക്കാശ്ശേരിമനയുടെ മുന്നിൽ മൂന്ന് തൊട്ടി വെള്ളം ഒഴിച്ചാണ് ആ കുളം ഉണ്ടാക്കിയത്- മണിയൻ പിള്ള രാജു പറയുന്നു. അത്ഭുത ക്യാമറമാനും ഡയറക്ടറുമാണ് സന്തോഷ് ശിവനെന്നും മണിയൻ പിള്ള രാജു ദ ക്യൂവിന് കൊടുത്ത് അഭിമുഖത്തിൽ പറയുന്നു.
ALSO READ: ഒരു കൊലപാതകം കേട്ടാൽ നിനക്ക് എന്തറിയാനാ താത്പര്യം? ത്രില്ലിങ്ങ് മൂഡിൽ ഇലവീഴാ പൂഞ്ചിറ ട്രെയിലർ
സുനിൽ പരമേശ്വരൻ തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം മണിയൻപിള്ള രാജുവാണ് നിർമ്മിച്ചത്.മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ ചിത്രം ആവിഷ്കാരഭംഗി മൂലം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.പുരാതന ശിവപുരം ഗ്രാമത്തിൽ അനന്തൻ അമ്മ ഗായത്രി (രേവതി) യുടെ ഒരു കഥ കേൾക്കുന്നത് മുതലാണ് കഥയുടെ മുന്നോട്ട് പോകൽ.
രാജകൃഷ്ണനാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്. ഇതേ പേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2005-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മനോജ് കെ. ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് എം.ജി. രാധാകൃഷ്ണനാണ് സംഗീതം നൽകിയത്. ചിത്രത്തിൻറെ പാട്ടുകൾ എല്ലാം തന്നെ വലിയ ഹിറ്റായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...