ഒരു കൊലപാതകം കേട്ടാൽ നിനക്ക് എന്തറിയാനാ താത്പര്യം? ത്രില്ലിങ്ങ് മൂഡിൽ ഇലവീഴാ പൂഞ്ചിറ ട്രെയിലർ

ഇല വീഴാ പൂഞ്ചിറയിലെ വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരൻറെ വേഷത്തിലാണ് സൗബിന്‍ ഷാഹിർ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 07:32 PM IST
  • വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രത്തിന് ജി.നിധീഷ് ആണ് കഥ എഴുതിയത്
  • മനേഷ് മാധൻ ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ കിരൺ ദാസ് ആണ്
  • അനിൽ ജോൺസൺ ആണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത്
ഒരു കൊലപാതകം കേട്ടാൽ നിനക്ക് എന്തറിയാനാ താത്പര്യം? ത്രില്ലിങ്ങ് മൂഡിൽ ഇലവീഴാ പൂഞ്ചിറ ട്രെയിലർ

ത്രില്ലിങ്ങ് മൂഡിൽ ഇലവീഴാ പൂഞ്ചിറയുടെ ട്രെയിലർ. ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇല വീഴാ പൂഞ്ചിറയിലെ വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരൻറെ വേഷത്തിലാണ് സൗബിന്‍ ഷാഹിർ എത്തുന്നത്.  വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രത്തിന് ജി.നിധീഷ് ആണ് കഥ എഴുതിയത്. മനേഷ് മാധൻ ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ കിരൺ ദാസ് ആണ്.

അനിൽ ജോൺസൺ ആണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത്. അജയൻ അഡാട്ടാണ് ചിത്രത്തിൻറെ സൗണ്ട് ഡിസൈന്‍
മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.

സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: 

പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, വിതരണം: സെൻട്രൽ പിക്ചേഴ്സ്‌, ഓവർസീസ്‌ ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്‌, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ:മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News