മോഹൻലാലിനെ ഒരു നോക്കു കാണണം; ശ്രീഹരിക്ക് സർപ്രൈസ് നൽകി താരം
തന്റെ പതിനാറാമത്തെ ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ ഒരു നോക്ക് കാണണം എന്നതായിരുന്നു നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം.
തന്റെ പതിനാറാമത്തെ ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ ഒരു നോക്ക് കാണണം എന്നതായിരുന്നു നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം. ഇത് അറിഞ്ഞ മോഹൻലാൽ ശ്രീഹരിയുമായി സംസാരിച്ചു. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രായസമായിരിക്കും അല്ലേ? എന്നാൽ കഥയല്ല നടന്ന സംഭവമാണ്.
ശ്രീഹരിയെ ഫോണിലൂടെ മോഹൻലാൽ (Mohanlal) ബന്ധപ്പെട്ടപ്പോൾ ശ്രീഹരിക്ക് വലിയ സന്തോഷമായി. അതിലേറെ അതിശയം ശ്രീഹരിയുടെ അമ്മയ്ക്ക് ആയിരുന്നു. ശബ്ദം കേട്ടപ്പോൾ ഒരു നോക്ക് കാണാൻ പറ്റുമോയെന്നായിരുന്നു ആ അമ്മ മോഹൻലാലിനോട് ചോദിച്ചത്.
Also Read: കയ്യിൽ വലിയ തൊപ്പിയുമായി Sunny Leone, ചിത്രങ്ങൾ വൈറലാകുന്നു
എന്നാൽ ഈ കൊവിഡ് (Covid19) കാലത്ത് അത് സാധിക്കില്ലെന്ന് മോഹൻലാൽ അവരോട് പറഞ്ഞു. എന്നാൽ ഒരു വീഡിയോ കോൾ എങ്കിലും നടക്കുമോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ താൻ ചികിത്സയിലാണെന്നും പിന്നീട് ഒരിക്കൽ വീഡിയോ കോൾ ചെയ്യാമെന്നും താരം അവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ബ്ലാഡറിൽ അണുബാധയെ തുടർന്ന് അതിന്റെ ശാസ്ത്രക്രിയയാണ് ശ്രീഹരിക്ക് നടത്തേണ്ടത്. മോഹൻലാൽ (Mohanlal) ശ്രീഹരിയോട് സംസാരിച്ചുവെന്ന വിവരം പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നതെന്നും അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തുവെന്നും ബാദുഷ കുറിച്ചിട്ടുണ്ട്. ബാദുഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...