Catch The Rain: ജല സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ ഈ പദ്ധതിയിൽ അണിചേരണമെന്ന ആഹ്വാനവുമായി മോഹൻലാൽ

തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പദ്ധതിയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും ആളുകൾ അണിചേരണമെന്ന് ആഹ്വാനം ചെയ്ത്കൊണ്ടും ലാലേട്ടൻ (Mohanlal)  രംഗത്ത് വന്നത്.   

Written by - Ajitha Kumari | Last Updated : Jun 9, 2021, 08:51 AM IST
  • ക്യാച്ച് ദി റെയിൻ പദ്ധതിയിൽ ഏവരും അണിചേരണമെന്ന് മോഹൻലാൽ
  • തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പദ്ധതിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്
  • ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും ക്യാച്ച് ദി റെയിൻ പദ്ധതിയെക്കുറിച്ചും വ്യക്തമായി വീഡിയോയിൽ വിവരിക്കുന്നുണ്ട്
Catch The Rain: ജല സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ ഈ പദ്ധതിയിൽ അണിചേരണമെന്ന ആഹ്വാനവുമായി മോഹൻലാൽ

ജല സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന്റെ ക്യാച്ച് ദി റെയിൻ പദ്ധതിയിൽ ഏവരും അണിചേരണമെന്ന ആഹ്വാനവുമായി മോഹൻലാൽ രംഗത്ത്.

തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പദ്ധതിയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടും ആളുകൾ അണിചേരണമെന്ന് ആഹ്വാനം ചെയ്ത്കൊണ്ടും ലാലേട്ടൻ (Mohanlal)  രംഗത്ത് വന്നത്. 

Also Read: പിണറായിയുടെ ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം: Mohanlal

ഒരു വീഡിയോയിലൂടെ ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും ക്യാച്ച് ദി റെയിൻ (Catch the Rain) പദ്ധതിയെക്കുറിച്ചും വ്യക്തമായി അദ്ദേഹം വിവരിക്കുന്നുണ്ട്.  1 മിനിറ്റും 6 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ പങ്കുവെച്ചിരിക്കുന്നത്. 

'ജലം ജീവനാണ്. അതുകൊണ്ട് തന്നെ ഓരോ തുള്ളിയും അമൂല്യവുമാണ്. ഇന്ന് ജീവിക്കാനും നാളെയേ ജീവിപ്പിക്കാനും വെള്ളം കൂടിയേ തീരൂ. ആഗോളതാപനത്തിന്റെ വെല്ലുവിളികൾക്കിടയിൽ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രതീക്ഷ നൽകുന്ന പ്രചാരണ പരിപാടിയാണ് ക്യാച്ച് ദി റെയിൻ- വെയർ ഇറ്റ് ഫാൾസ്, വെൻ ഇറ്റ് ഫാൾസ്.. 

Also Read: Solar Eclipse 2021: ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂൺ 10 ന്, ഈ നക്ഷത്രക്കാർ പ്രത്യേകം സൂക്ഷിക്കുക

 

പാഴായി പോകുന്ന മഴവെള്ളം സംഭരിക്കാൻ സ്ഥാപനങ്ങളെ മുതൽ വ്യക്തികളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മീഷന്റെ ദീർഘവീക്ഷണമുള്ള ഈ പ്രചാരണ  പരിപാടിക്ക് ഇതിനോടകം നല്ല ശ്രദ്ധയും സ്വീകാര്യതയും കിട്ടിയിട്ടുണ്ട് . ഭാവിയുടെ ഇന്ത്യയെ ജല സമ്പന്നമാക്കാൻ നമുക്ക് ഓരോരുത്തർക്കും ക്യാച്ച് ദി റെയിൻ എന്ന ഈ പ്രചാരണ പരിപാടിയിൽ നമ്മുടേതായ രീതിയിൽ നടപ്പാക്കി ഇതിൽ അണിചേരാം മറ്റുള്ളവരെയും അണിചേർക്കാം.. ജയ്ഹിന്ദ്' ഇതായിരുന്നു ലാലേട്ടൻ (Mohanlal) വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News