Kochi : അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷും (Actor Mukesh) താൻ രണ്ടാമത് വിവാഹം ചെയ്ത നർത്തകി മേതിൽ ദേവികയും തമ്മിൽ ഡിവോഴ്സിനായി (Mukesh Methil Devika Divorce) തയ്യറെടുക്കുന്നു എന്ന വാർത്ത. ഒരു തരത്തിൽ തന്നെ വിവാദമായ പശ്ചാത്തലത്തിലായിരുന്നു മുകേഷിന്റെയും മേതിൽ ദേവികയുടെയും ബന്ധം വേർപിരിയൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ വാർത്തകൾക്കും വിവാദങ്ങൾക്കും ഇടയിൽ നടനെതിരെ പല മേഖലയിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. അക്ഷരാർഥത്തിൽ കൊല്ലം എംഎൽഎയായ നടൻ മുകേഷ് മൂന്നാമതായും വിവാഹ ചെയ്യാൻ പോകുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിലും മറ്റുമായി പ്രചാരത്തിലുണ്ടായിരുന്നുത്.


ALSO READ : Mukesh Kathakal : മുകേഷിന്റെ കഥകളുമായിട്ടുള്ള ഓഡിയോ പുറത്ത്


അത് അൽപം കാര്യമായപ്പോൾ നടന്റെ സോഷ്യൽ ഇമേജിനെ ബാധിച്ചു എന്ന പേരിൽ സ്വാകാര്യ ചാനലായ ഏഷ്യനെറ്റ് തങ്ങളുടെ പുതിയ പരിപാടിയിൽ നിന്നൊഴവാക്കിയെന്ന് റിപ്പോർട്ടുകളും പിന്നാലെ പുറത്ത് വന്നു. മലയാളം ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ മറ്റ് ഓൺലൈൻ മാധ്യമങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.


അങ്ങനെ ഇരിക്കെയാണ് മഴവിൽ മനോരമ തങ്ങളുടെ കോമഡി റിയാലിറ്റി ഷോയായ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിലേക്ക് മുഖ്യ അതിഥിയായി മുകേഷിനെ ക്ഷെണിക്കുന്നത്. ഷോയുടെ ടിആർപിയിൽ അൽപം കോട്ടം സംഭവിച്ചതോടെയാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ ഓണം സ്പെഷ്യൽ എപിസോഡുകൾക്കായി മുകേഷിനെ എത്തിക്കുന്നതെന്ന് കരുതാം.


ALSO READ : Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു


ബന്ധം വേർപിരിയുന്ന വാർത്ത മേതിൽ ദേവിക സ്ഥരീകരിച്ചെങ്കിലും ഇതുവരെ വിഷയവുമായി മുകേഷ് ഒരു മാധ്യമത്തിന് പോലും ഒരു മറുപടി നൽകാൻ തയ്യറായിട്ടില്ല. അതുകൊണ്ട് ഈ വിവാദത്തിന് ശേഷം താരത്തിന്റെ ആദ്യ ടിവി ഷോ എന്ന നിലയ്ക്ക് നല്ല റേറ്റിങ് കിട്ടുമെന്ന ലക്ഷ്യത്തോടെ തന്നെയണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിയുടെ അണിയറ പ്രവർത്തകർ മുകേഷിനെ മഴവിൽ മനോരമയുടെ വേദിയിലേക്കെത്തിച്ചത്.


ALSO READ :  Mukesh Methil Devika Divorce: മുകേഷ്- മേതിൽ ദേവിക ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്തക്കിടയിൽ പിഷാരടിയുടെ വാക്കുകൾ വൈറലാകുന്നു


ഏഷ്യനെറ്റിന്റെ പരിപാടിയിൽ നാല് പൈലറ്റ് എപ്പിസോഡുകൾ പൂർത്തിയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. അതിന് ശേഷമാണ് ഡിവോഴ്സും അതെ തുടർന്നുള്ള വിവാദങ്ങളും എന്നായിരുന്നു ഒരാഴ്ചയ്ക്ക് മുമ്പ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മഴവില്ലിന്റെ പരിപാടിക്ക് നല്ല റേറ്റിങ് ഉണ്ടായാൽ തീർച്ചയായും ഏഷ്യനെറ്റ് മുകേഷുമായിട്ടുള്ള റിയാൽറ്റി ഷോ തുടരാനും സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.