Actor Nitish Bharadwaj: മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു, ആരോപണവുമായി നടൻ നിതീഷ് ഭരദ്വാജ്
Nitish Bhardawaj: നിതീഷ് പരാതിയിൽ പറയുന്നത് മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും കൂടാതെ അവര്‍ പഠിക്കുന്ന സ്‌കൂള്‍ ഇടയ്ക്കിടെ മാറ്റുകയാണെന്നുമാണ്
ഇൻഡോർ: തന്റെ മുന്‍ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി നടന്‍ നിതീഷ് ഭരദ്വാജ് രംഗത്ത്. മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത ഘട്ടേയ്‌ക്കെതിരേയാണ് താരം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്മിത തന്നെ കാലങ്ങളായി മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിതീഷ് ഭരദ്വാജ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
Also Read: ആ വൈറ്റ് കളർ ക്വാളീസിൽ കൊടൈക്കനാലിൽ എത്തിയവർക്ക് സംഭവിച്ചത്? മഞ്ഞുമ്മൽ ബോയ്സ് എത്തുന്നു
ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഭോപ്പാല്‍ പോലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രക്കാണ് നിതീഷ് (Nitish Bharadwaj) പരാതി നല്‍കിയിരിക്കുന്നത്. ഉഭയസമ്മതപ്രകാരമാണ് വിവാഹമോചന കേസ് നല്‍കിയതെന്നും എന്നാല്‍ ഇതുവരെ ഔദ്യോഗികമായി വിവാഹമോചന ഉത്തരവ് ലഭിച്ചിട്ടില്ലെന്നും മാത്രമല്ല മധ്യപ്രദേശിലെ മനുഷ്യവകാശ കമ്മിഷനിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ സ്മിത തന്റെ മക്കളെ കാണാന്‍ പോലും അനുവദിക്കിക്കുന്നില്ലെന്നും നിതീഷ് ഭരദ്വാജ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: സൂര്യ-ബുധ സംയോഗം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും
നിതീഷ് (Nitish Bharadwaj) പരാതിയിൽ പറയുന്നത് മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും കൂടാതെ അവര്‍ പഠിക്കുന്ന സ്‌കൂള്‍ ഇടയ്ക്കിടെ മാറ്റുകയാണെന്നും അത് തന്നെ മാനസികമായി ബാധിക്കുന്നുവെന്നുമാണ്. മാത്രമല്ല തന്റെ കുട്ടികളെ കാണാന്‍ അനുവദിക്കണമെന്നും നിതീഷ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും, നിങ്ങളും ഉണ്ടോ?
നിതീഷും സുഹൃത്തായ സ്മിത ഘട്ടേയുമായുള്ള വിവാഹം നടന്നത് 2009 ലായിരുന്നു. ഇവർക്ക് മൂന്നു വര്‍ഷങ്ങള്‍ക്ക്ശേഷം ഇരട്ട പെണ്‍കുട്ടികൾ ജനിച്ചു. തുടർന്ന് 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സ്മിതയും നിതീഷും വേര്‍പിരിഞ്ഞു. ശേഷം സ്മിത മക്കള്‍ക്കൊപ്പം ഇന്‍ഡോറിലേക്ക് താമസം മാറുകയും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം പേരിനൊപ്പം സ്മിത ഘട്ടേ എന്നത് സ്മിത ഭരദ്വാജ് എന്നാക്കി മാറ്റിയിരുന്നു. പക്ഷെ വേര്‍പിരിഞ്ഞുവെങ്കിലും ഔദ്യോഗിക രേഖങ്ങളില്‍ ഇപ്പോഴും സ്മിത ഭരദ്വാജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: 30 വര്‍ഷത്തിന് ശേഷം കുംഭത്തിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വനേട്ടങ്ങൾ!
ഇതിനിടയിൽ നിതീഷിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് സ്മിതയുടെ അഭിഭാഷകന്‍ രാഗത്തെത്തിയിട്ടുണ്ട്. നടന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും സ്മിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. മഹാഭാരതം (Mahabharat) സീരിയലിലൂടെ ശ്രീകൃഷ്ണനായി (Lord Krishna) വേഷമിട്ട് ജനശ്രദ്ധ നേടിയ നടനാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രമായ ഞാന്‍ ഗന്ധര്‍വനിലും നായകനായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.